Skip to main content

വെള്ളത്തൂവല്‍ പഞ്ചായത്തില്‍ കൊയ്ത്ത് മഹോത്സവം സംഘടിപ്പിച്ചു

വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആനവരട്ടി പാടശേഖരത്തില്‍ കൊയ്ത്ത് മഹോത്സവം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബി എല്‍ദോസ് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്  കെ. ആര്‍ ജയന്‍ അധ്യക്ഷത വഹിച്ചു. വെള്ളത്തൂവല്‍ പഞ്ചായത്തിലെ ഏക പടശേഖരമാണ് ആനവരട്ടിയിലേത്.
10 ഹെക്ടര്‍ ഭൂമിയിലുള്ള പാടശേഖരത്തിലേക്കായി പ്രളയത്തിനുശേഷം പഞ്ചായത്തിന്റെ വാര്‍ഷിക ബജറ്റില്‍ ഉള്‍പ്പെടുത്തി മൂന്ന് ലക്ഷം രൂപ അനുവദിച്ചിരുന്നു. പാടശേഖരസമിതിയുടെ അഭ്യര്‍ത്ഥനപ്രകാരം തൊഴിലുറപ്പ് പദ്ധതി മുഖേനയാണ് പാടശേഖരം ആറു വര്‍ഷക്കാലമായി നിലനിര്‍ത്തുന്നത്. വര്‍ഷത്തില്‍ രണ്ട് തവണ ഇവിടെ കൃഷി ഇറക്കാറുണ്ട്. കൂടുതല്‍ ആളുകളെ നെല്‍കൃഷിയിലേക്ക് കൊണ്ടുവരികയാണ് പഞ്ചായത്തിന്റെ ലക്ഷ്യം.
പരിപാടിയില്‍ അടിമാലി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  ബിന്ദു രാജേഷ്,  വെള്ളത്തൂവല്‍ പഞ്ചായത്തംഗങ്ങളായ എബിന്‍ കൂറ്റപ്പാല, മഞ്ജു ബിജു, മിസറി പരീക്കുട്ടി, അനിത സിദ്ധാര്‍ഥന്‍, എ.എന്‍ സജി കുമാര്‍, വെള്ളത്തൂവല്‍ കൃഷി ഓഫീസര്‍ പ്രിയ പീറ്റര്‍, പാടശേഖര സമിതി അംഗങ്ങള്‍, പ്രദേശവാസികള്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

 

date