Skip to main content
അങ്കണവാടി കലോത്സവം

അങ്കണവാടി കലോത്സവം  നടത്തി

 

                                                       
മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച അങ്കണവാടി കലോത്സവം 'വര്‍ണ്ണശലഭങ്ങള്‍' ശ്രദ്ദേയമായി. ഗ്രാമപഞ്ചായത്ത് ക്വീന്‍മേരി പാരിഷ്ഹാളില്‍ നടന്ന പരിപാടി പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ഗിരിജ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. 30 അങ്കണവാടികളില്‍ നിന്നായി 270 കുട്ടികള്‍ കലോത്സവത്തില്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയന്‍ അധ്യക്ഷനായ പരിപാടിയില്‍ വൈസ് പ്രസിഡന്റ്  മോളി സജി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബീന ജോസ്, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ ചെയര്‍പേഴ്സണ്‍ മേഴ്‌സി ബെന്നി, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍പേഴ്സണ്‍ ജിസ്‌റ മുനീര്‍, വികസകാര്യ ചെയര്‍പേഴ്സണ്‍ ഷിനു കച്ചിറയില്‍, ആരോഗ്യ വിദ്യാഭ്യാസ ചെയര്‍പേഴ്സണ്‍ ഷൈജു പഞ്ഞിത്തോപ്പില്‍, സി.ഡി.പി.ഒ കാര്‍ത്തിക അന്ന തോമസ്, ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍ പി.എസ് ഹരിത, സുഭാഷിണി, ജോസീന ജോസഫ്, അങ്കണവാടി അധ്യാപകര്‍, ഹെല്‍പ്പര്‍മാര്‍, മാതാപിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date