Skip to main content

അധ്യാപക പരിശീലനം സമാപിച്ചു

ഭിന്നശേഷി കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും വെല്ലുവിളികൾ തിരിച്ചറിഞ്ഞ് ഉൾച്ചേർക്കൽ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയും പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷാ കേരളയും ചേർന്ന് മലപ്പുറം ബി.ആർ.സിയിൽ സംഘടിപ്പിച്ച ജില്ലാതല റിസോഴ്‌സ് അധ്യാപക പരിശീലനം സമാപിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി രമേഷ്‌കുമാർ ഉദ്ഘാടനം ചെയ്ത രണ്ടുദിവസത്തെ പരിശീലനത്തിൽ സമഗ്രശിക്ഷാ ജില്ലാ പ്രൊജക്ട് കോ-ഓർഡിനേറ്റർ മനോജ്കുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഡയറ്റ് സീനിയർ ലക്ചർ പി. മുകുന്ദൻ, ജില്ലാ പ്രോഗ്രാം ഓഫീസർ പി. കൃഷ്ണൻ, മലപ്പുറം ബി.പി.സി മുഹമ്മദലി എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ ബി.ആർ.സികളിൽ നിന്നായി 120 അധ്യാപകർ രണ്ടു ബാച്ചുകളായി നടന്ന പരിശീലത്തിൽ പങ്കെടുത്തു. സ്‌കൂൾ അധ്യാപകർക്കുള്ള പരിശീലനം തുടർന്ന് നടക്കും.
ട്രെയ്‌നർ ജിജി വർഗീസ്, സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരായ വനജ, പ്രജോഷ്, ഷെഫീഖ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

date