Skip to main content

ഓക്‌സിജന്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു

2024 ഏപ്രില്‍ ഒന്ന് മുതല്‍ 2025 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് ആവശ്യമായ മെഡിക്കല്‍ ഓക്‌സിജന്‍ ആവശ്യപ്പെടുന്ന സമയത്ത് ആവശ്യമായ അളവില്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുളള സ്ഥാപനങ്ങളില്‍ നിന്നും മത്സരാടിസ്ഥാനത്തിലുളള ടെന്‍ഡറുകള്‍ ക്ഷണിച്ചു.  ദര്‍ഘാസ് അപേക്ഷകള്‍ മാര്‍ച്ച് 12 ന് ഉച്ചക്ക് ഒരു മണി വരെ വരെ മെമ്പര്‍ സെക്രട്ടറി എച്ച് എം സി, താലൂക്ക് ആശുപത്രി, അടിമാലി എന്ന വിലാസത്തില്‍ സ്വീകരിക്കും.  അന്നേ ദിവസം ഉച്ചക്ക് മൂന്ന് മണിക്ക്  സന്നിഹിതരായവരുടെ സാന്നിധ്യത്തില്‍ ടെന്‍ഡറുകള്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04864 222680.

 

date