Skip to main content

വിളയാട്ടൂർ പുതിയെടുത്തുകുന്ന്  റോഡ് ഉദ്ഘാടനം ചെയ്തു

 

മേപ്പയൂർ ഗ്രാമപഞ്ചായത്ത് 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച വിളയാട്ടൂർ പുതിയെടുത്തുകുന്ന് റോഡ് പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ ഉദ്ഘാടനം ചെയ്തു. ആറ് ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. ഗ്രാമപഞ്ചായത്ത് മെമ്പർ വി പി ബിജു അധ്യക്ഷത വഹിച്ചു.

 ടി കെ ചന്ദ്രബാബു, കെ എം കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. വിമല കൂനിയത്ത് സ്വാഗതവും കെ ഗീത നന്ദിയും പറഞ്ഞു.

date