Skip to main content

2500  പേർക്ക് അവയവദാന സമ്മതപത്രം നൽകി  

 

കോട്ടൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തിൽ 2500 പേരുടെ അവയവദാന സമ്മതപത്രം ഏൽപ്പിക്കലും സർട്ടിഫിക്കറ്റ് വിതരണവും നടന്നു. കെ കെ ശൈലജ ടീച്ചർ എം എൽ എ മുൻ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗംഗാധരന് സർട്ടിഫിക്കറ്റ് നൽകി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എച്ച് സുരേഷ് അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി കെ അനിത ജില്ലാ പഞ്ചായത്ത് മെമ്പർ മുക്കം മുഹമ്മദ്, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ സിന്ധു,  ബാലുശ്ശേരി താലൂക്ക് ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസർ ഡോ. അനൂപ്, കോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിലാസിനി എം കെ, വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ ഷൈൻ, ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ കെ സിജിത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സബിത എന്നിവർ സംസാരിച്ചു..

date