Skip to main content

അറിയിപ്പുകൾ 

 

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ് ഇന്ന് (ഫെബ്രുവരി 28)

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ് ഇന്ന് (ഫെബ്രുവരി 28) രാവിലെ 11 മണിക്ക് കോഴിക്കോട് ജില്ലാ കലക്ടറേറ് കോൺഫറൻസ് ഹാളിൽ സിറ്റിങ്ങ് നടത്തുമെന്ന് രജിസ്ട്രാർ അറിയിച്ചു. സിറ്റിങ്ങിൽ ജില്ലയിൽ നിന്നുളള പുതിയ പരാതികൾ സ്വീകരിക്കും.

ഗതാഗത നിയന്ത്രണം

കോട്ടമൂഴിപ്പാലം പുനർ നിർമ്മിക്കുന്നതിനുവേണ്ടി കൊടിയത്തൂർ - മുക്കം റോഡിൽ മാർച്ച് ഒന്ന് മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ വാഹന ഗതാഗതം നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് പാലങ്ങൾ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. കൊടിയത്തൂരിൽ നിന്നും മുക്കം ഭാഗത്തേക്കും മുക്കത്ത് നിന്ന് കൊടിയത്തൂർ ഭാഗത്തേക്കുമുളള ഇരുചക്രവാഹനങ്ങൾ ഒഴികെയുളള എല്ലാ വാഹനങ്ങളും കൊടിയത്തൂർ - കാരക്കൂറ്റി-നെല്ലിക്കാപ്പറമ്പ് വഴി തിരിഞ്ഞുപോകണം.

കിക്മ : സ്‌പോട്ട് അഡ്മിഷൻ  മാർച്ച് നാലിന്  
                                                                              
സഹകരണ വകുപ്പിന് കീഴിലെ സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ (ഫുൾടൈം) 2024-26 ബാച്ചിലേക്ക് ഒഴിവുളള ഏതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ മാർച്ച് നാലിന് രാവിലെ 10 മുതൽ ഒരു മണി വരെ കോഴിക്കോട് തളി ജംഗ്ഷനിലെ ഇഎംഎസ് മെമ്മോറിയൽ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജിൽ നടത്തുന്നു. 50 ശതമാനം മാർക്കിൽ കുറയാതെയുളള ബിരുദമാണ് യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും, ഇതേവരെ അപേക്ഷ ഫോം സമർപ്പിച്ചിട്ടില്ലാത്തവർക്കും ഈ അഡ്മിഷൻ പരിപാടിയിൽ പങ്കെടുക്കാം. വിവരങ്ങൾക്ക് : 9074646459, 8547618290, www.kicma.ac.in

 ക്വട്ടേഷൻ ക്ഷണിച്ചു

കോഴിക്കോട് കസ്റ്റംസ് റോഡിലുളള തുറമുഖ ഗോഡൗണിനോട് ചേർന്ന പടിഞ്ഞാറ് വശത്തുളള ഷെഡ് ഒരു വർഷത്തേക്ക് പ്രതിമാസ ലൈസൻസ് ഫീസടിസ്ഥാനത്തിൽ നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ മാർച്ച് 15 ഉച്ചക്ക് 12 മണി വരെ കോഴിക്കോട് പോർട്ട് ഓഫീസറുടെ ബേപ്പൂരിലുളള ഓഫീസിൽ സ്വീകരിക്കും. അന്ന് തന്നെ മൂന്ന് മണിയ്ക്ക് തുറക്കുമെന്ന് ബേപ്പൂർ പോർട്ട് ഓഫീസർ അറിയിച്ചു.  ഫോൺ : 0495 2414863.

മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ നിയമനം

സാമൂഹ്യനീതി വകുപ്പിന് കീഴിൽ വെള്ളിമാടുകുന്ന്  പ്രവർത്തിക്കുന്ന ഗവ ആശാഭവൻ (പുരുഷൻ) കോഴിക്കോട് സ്ഥാപനത്തിൽ കരാർ അടിസ്ഥാനത്തിൽ മൾട്ടി ടാസ്ക്ക് കെയർ പ്രൊവൈഡർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.  (പുരുഷന്മാർ മാത്രം , മിനിമം യോഗ്യത എട്ടാം ക്ലാസ് പാസ്സായവർ, പ്രായപരിധി 50 വയസ്സ്)   ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം മാർച്ച് രണ്ടിന് രാവിലെ 11 മണിക്ക് ഗവ: ആശാഭവൻ (പുരുഷൻ) സ്ഥാപനത്തിൽ ഹാജരാവണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ : 0495 2732454 

അതിഥി അധ്യാപക അഭിമുഖം മാർച്ച് ഒന്നിന്

കോഴിക്കോട്  ഗവ.  കോളേജ്് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ 2023-24 അധ്യയന വർഷത്തേക്ക്  ഫൈൻ ആർട്‌സ് (അപ്ലൈഡ് ആർട്‌സ്), പെർഫോർമിംഗ് ആർട്‌സ് (തിയേറ്റർ ആർട്‌സ്) എന്നിവയിലേക്ക് അതിഥി അധ്യാപകരെ തെരഞ്ഞെടുക്കുന്നതിനായുളള അഭിമുഖം മാർച്ച് ഒന്നിന് യഥാക്രമം രാവിലെ 10.30,  11.30 മണിക്ക് കോളേജ് ഓഫീസിൽ നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ബന്ധപ്പെട്ട വിഷയത്തിൽ പി ജി ആണ് യോഗ്യത. താത്പര്യമുള്ളവർ ബയോഡാറ്റ, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാവണം. അപേക്ഷകർ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ അതിഥി അധ്യാപക പോർട്ടലിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. .ഫോൺ: 0495 2722792 .
 
താലുക്ക് വികസ സമിതി യോഗം മാർച്ച് രണ്ടിന്

മാർച്ച് മാസത്തെ കോഴിക്കോട് താലുക്ക് വികസന സമിതി യോഗം മാർച്ച് രണ്ടിന് രാവിലെ 11 മണിക്ക് താലൂക്ക് കോൺഫറൻസ് ഹാളിൽ ചേരുമെന്ന് തഹസിൽദാർ അറിയിച്ചു.

യുവമാധ്യമ ക്യാമ്പ് :  അപേക്ഷ ക്ഷണിച്ചു

സാമൂഹ്യ പുരോഗതിയിൽ മാധ്യമങ്ങൾക്കുള്ള സ്വാധീനം, മാധ്യമ രംഗത്തെ നൂതന പ്രവണതകൾ തുടങ്ങിയവ സംബന്ധിച്ച് യുവജനങ്ങൾക്കും, യുവമാധ്യമ പ്രവർത്തകർക്കും അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജനം ക്ഷേമ ബോർഡ് 18നും  40 നും മധ്യേ പ്രായമുള്ള പത്രപ്രവർത്തക മേഖലയിലെ ബിരുദാനന്തര ബിരുദം നേടിയ വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് സംസ്ഥാന അടിസ്ഥാനത്തിൽ കോട്ടയം ജില്ലയിൽ  യുവമാധ്യമ ക്യാമ്പ് സംഘടിപ്പിക്കുന്നു. കോഴിക്കോട് ജില്ലയിൽ നിന്നും മൂന്ന് പേർ്ക്ക്  പങ്കെടുക്കാം.  താല്പര്യമുള്ളവർ   മാർച്ച് ഒന്നിനകം അവരുടെ ബയോഡേറ്റ kkd.ksywb@kerala.gov.in എന്ന മെയിലിലേക്ക്  അയക്കണമെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ അറിയിച്ചു. ഫോൺ : 0495 2373371 

ലേലം ചെയ്യുന്നു 

കൃഷ്ണമേനോൻ മ്യൂസിയം കോമ്പൗണ്ടിൽ പ്രൂൺ ചെയ്തിട്ട മരങ്ങളുടെ ശിഖരങ്ങൾ (വിറക്) മാർച്ച് അഞ്ചിന് രാവിലെ 11.30 ന് ആർട്ട് ഗാലറി ആൻഡ് കൃഷ്ണമേനോൻ മ്യൂസിയം കോമ്പൗണ്ടിൽ ലേലം ചെയ്ത വിൽക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ : 0495 2381253

date