Skip to main content

ജില്ലാ തല പ്ലാസ്റ്റിക് ബദല്‍ ഉത്പന്ന പ്രദര്‍ശന വിപണന മേള ഫെബ്രുവരി 29ന്

കുടുംബശ്രി ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ 42 കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല പ്ലാസ്റ്റിക് ബദല്‍ ഉത്പന്ന പ്രദര്‍ശന വിപണന മേള നടക്കും. ഫെബ്രുവരി 29ന് രാവിലെ 10 മുതല്‍ 5 വരെ കാഞ്ഞങ്ങാട് അലാമിപ്പള്ളി ബസ്സ് സ്റ്റാന്റ് പരിസരത്താണ് മേള നടത്തുക.
പ്ലാസ്റ്റിക് ബദല്‍ ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതിനും, ലഭ്യത ഉറപ്പു വരുത്തുന്നതിനു വേണ്ടിയുമാണ് മേളകള്‍ സംഘടിപ്പിക്കുന്നത്. മേളയില്‍ കുടുംബശ്രീയുടെ മുഴുവന്‍ പ്ലാസ്റ്റിക് ബദല്‍ ഉത്പന നിര്‍മ്മാണ യൂണിറ്റുകളുടെയും ഗ്രീന്‍ എം.ഇകളുടെയും ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും, വില്‍പന നടത്തുകയും ചെയ്യും. ജില്ലയില്‍ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുവാനും, വ്യാപാരികള്‍ക്കും ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകള്‍ക്കും പൊതു സമൂഹത്തിനും പ്ലാസ്റ്റിക് ബദല്‍ ഉത്പന്ന ലഭ്യത ഉറപ്പാക്കുക, കുടുംബശ്രീ പ്ലാസ്റ്റിക് ബദല്‍ ഉത്പന്ന യൂണിറ്റുകള്‍ക്ക് വരുമാന മാര്‍ഗ്ഗം ഉറപ്പുവരുത്തുക എന്നതാണ് മേളയുടെ പ്രധാന ലക്ഷ്യങ്ങള്‍.

date