Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 27-02-2024

ഗതാഗതം നിരോധിച്ചു

അണിയാരം-വാവാച്ചി - പെരിങ്ങത്തൂര്‍ റോഡ് ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി  28 മുതല്‍ മാര്‍ച്ച് മൂന്ന് വരെ വാഹന ഗതാഗതം നിരോധിച്ചു. ഇതു വഴി പോകേണ്ട വാഹനങ്ങള്‍ പെരിങ്ങത്തൂര്‍ മൂക്കില്‍ പീടിക റോഡോ മറ്റ് റോഡുകളോ വഴി പോകണമെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഇ - കെ വൈ സി അപ്ഡേഷന്‍ നടത്തണം

തളിപ്പറമ്പ് താലൂക്കിലെ മുന്‍ഗണന, അന്ത്യോദയ (പിങ്ക്, മഞ്ഞ) റേഷന്‍ കാര്‍ഡുകളിലെ മുഴുവന്‍ അംഗങ്ങളും ഇ പോസ് മെഷിനില്‍ ഇ-കെ വൈ സി അപ്ഡേഷന്‍ മാര്‍ച്ച് 31നകം നടത്തണമെന്ന് തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. പ്രത്യേകം സജ്ജീകരിച്ച ക്യാമ്പുകളിലും റേഷന്‍ കടകളിലും ഇ-കെ വൈ സി അപ്ഡേഷന്‍ നടത്തും.

താലൂക്ക് വികസന സമിതി യോഗം

കണ്ണൂര്‍ താലൂക്ക് വികസന സമിതി യോഗം മാര്‍ച്ച് രണ്ടിന് രാവിലെ 11 മണിക്ക് കണ്ണൂര്‍ താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

വിചാരണ മാറ്റി

തലശ്ശേരി എസ് ഡി എം കോടതിയില്‍ ഫെബ്രുവരി 28ന് നടത്താനിരുന്ന എം സി കേസുകളുടെ വിചാരണ മാര്‍ച്ച് 13ന് 11 മണിയിലേക്ക് മാറ്റിയതായി തലശ്ശേരി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അറിയിച്ചു.

ഹ്രസ്വ ചിത്രങ്ങള്‍ ക്ഷണിച്ചു
 

ജില്ലാ വനിത ശിശു വികസന ഓഫീസ് ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണ്‍ കനല്‍ ഫെസ്റ്റ് 2023-24 ന്റെ ഭാഗമായി ജില്ലയിലെ കോളേജ് വിദ്യാര്‍ഥികളില്‍ നിന്നും സ്ത്രീധനം എന്ന വിഷയത്തെ ആസ്പദമാക്കി ഹ്രസ്വചിത്രങ്ങള്‍ ക്ഷണിച്ചു. തെരഞ്ഞെടുക്കുന്നവ സംസ്ഥാന തലമത്സരത്തിന് പരിഗണിക്കും. താത്പര്യമുള്ളവര്‍ മാര്‍ച്ച് മൂന്നിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി ഹ്രസ്വ ചിത്രങ്ങള്‍ ബന്ധപ്പെട്ട കോളേജ് അധികാരിയുടെ സാക്ഷ്യ പത്രത്തോടൊപ്പം ഇ മെയിലില്‍ അയക്കണം.
ഇ മെയില്‍: missionshaktiknr@gmail.com ഫോണ്‍: 04972700708, 8304835788

     
ലോണ്‍/സബ്സിഡി മേള

പായം ഗ്രാമപഞ്ചായത്ത് പരിധിയില്‍ സംരംഭം തുടങ്ങുന്നവര്‍ക്കായി ജില്ലാ വ്യവസായ കേന്ദ്രവും പായം ഗ്രാമപഞ്ചായത്തും സംയുക്തമായി ലോണ്‍/സബ്സിഡി മേള സംഘടിപ്പിക്കുന്നു.
പഞ്ചായത്ത് ഹാളില്‍ ഫെബ്രുവരി 29ന് രാവിലെ 10.30ന് പഞ്ചായത്ത്  പ്രസിഡണ്ട് പി രജനി ഉദ്ഘാടനം ചെയ്യും. പായം പഞ്ചായത്ത്  പരിധിയിലെ മുഴുവന്‍ ബാങ്കുകളും മേളയില്‍ പങ്കെടുക്കും. ഫോണ്‍: 8848125026.

തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പരിധിയില്‍ സംരംഭം തുടങ്ങുന്നവര്‍ക്കായി ജില്ലാ വ്യവസായ കേന്ദ്രവും തില്ലങ്കേരി ഗ്രാമപഞ്ചായത്തും സംയുക്തമായി ലോണ്‍/സബ്സിഡി മേള സംഘടിപ്പിക്കുന്നു.
പഞ്ചായത്ത് ഹാളില്‍ ഫെബ്രുവരി 28ന് രാവിലെ 10.30ന് പഞ്ചായത്ത്  പ്രസിഡണ്ട് കെ ശ്രീമതി ഉദ്ഘാടനം ചെയ്യും. തില്ലങ്കേരി പഞ്ചായത്ത്  പരിധിയിലെ മുഴുവന്‍ ബാങ്കുകളും മേളയില്‍ പങ്കെടുക്കും. ഫോണ്‍: 9538001530.

മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍

നാഷണല്‍ ആയുഷ് മിഷന്‍ വഴി മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയില്‍ മാങ്ങാട്ടിടം ഗവ.ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ കരാര്‍ നിയമനം നടത്തുന്നു. 40 വയസില്‍ താഴെയുള്ള ജി എന്‍ എം/ ബി എസ് സി നഴ്സിങ് കഴിഞ്ഞവര്‍ക്ക് മാര്‍ച്ച് ഏഴിന് രാവിലെ 11 മണിക്ക് മാങ്ങാട്ടിടം ഗവ.ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കാം. ഫോണ്‍: 9496189916.

ആംബുലന്‍സ് ഡ്രൈവര്‍ ഒഴിവ്

പിണറായി സി എച്ച് സിയില്‍ എല്‍ എസ് ജി ഡി പ്രൊജക്ടിലേക്ക് ആംബുലന്‍സ് ഡ്രൈവറെ നിയമിക്കുന്നു. പി എസ് സി അംഗീകൃത യോഗ്യതയുള്ളവര്‍ മാര്‍ച്ച് ആറിന് ഉച്ചക്ക് 2.30ന് പി എച്ച് സിയില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0490 2382710.

ഹെല്‍പ്പ് ഡെസ്‌ക്ക്

ജില്ലാ വ്യവസായ കേന്ദ്രവും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റന്‍സ് ഓഫ് ഇന്ത്യയും(ഐസിഎഐ) സംയുക്തമായി നടത്തുന്ന ഹെല്‍പ്പ് ഡെസ്‌ക്കിന്റെ മാര്‍ച്ചിലെ സിറ്റിംഗ് മാര്‍ച്ച് രണ്ടിന് രാവിലെ 11 മണി മുതല്‍ പള്ളിക്കുന്ന് ഐസിഎഐ ഭവനില്‍ നടക്കും. പുതുതായി സംരംഭം തുടങ്ങുന്നവര്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, ടാക്‌സ്, ജിഎസ്ടി, ഫിനാന്‍സ്, ഓഡിറ്റ് എന്നിവ സംബന്ധിച്ച് വിവരങ്ങള്‍  ലഭ്യമാകും. ഫോണ്‍: 04972700928, 9645424372

ക്വട്ടേഷന്‍

ഇരിക്കൂര്‍ ഗ്രാമ ന്യായാലയയിലെ  ഫോട്ടോകോപ്പിയറിന്റെ ഒരു വര്‍ഷത്തെ വാര്‍ഷിക മെയിന്റനന്‍സ് കരാറിന്  സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 15. ഫോണ്‍: 04602257110, 9497300601.

ലേലം

ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ ന്യൂമാഹി പാര്‍ക്കില്‍ കടപുഴകി വീണ മരങ്ങളുടെ ലേലം മാര്‍ച്ച് നാലിന് രാവിലെ 11.30ന് സ്ഥലത്ത് നടക്കും.

ദര്‍ഘാസ്

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ മെയിന്‍ കെട്ടിട ബ്ലോക്കിലെ റൂം നമ്പര്‍ 301ന് മുകളില്‍ ലീക്ക് പ്രൂഫിങ് പ്രവൃത്തി ചെയ്യാന്‍ താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  മാര്‍ച്ച് 11ന് വൈകിട്ട് നാല് മണി വരെ ദര്‍ഘാസ് സ്വീകരിക്കും.
കോളേജിലെ സിവില്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ട്മെന്റിലെ പി ജി സെമിനാര്‍ ഹാള്‍, പി ജി കമ്പ്യൂട്ടര്‍ ലാബ് എന്നിവിടങ്ങളില്‍ വൈറ്റ് ബോര്‍ഡ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  മാര്‍ച്ച് ആറിന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2780226.

date