Skip to main content
കണ്ടോന്താര്‍ ചെറുവിച്ചേരി ഭൂതാനം കോളനി റോഡ് നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം എം വിജിന്‍ എം എല്‍ എ നിര്‍വഹിക്കുന്നു

കണ്ടോന്താര്‍ ചെറുവിച്ചേരി ഭൂതാനം കോളനി റോഡ് പ്രവൃത്തി ആരംഭിച്ചു

കണ്ടോന്താര്‍ ചെറുവിച്ചേരി ഭൂതാനം കോളനി റോഡ് നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം എം വിജിന്‍ എം എല്‍ എ നിര്‍വഹിച്ചു. റോഡ്  മെക്കാഡം ടാറിംഗ് ചെയ്ത് അഭിവൃദ്ധിപ്പെടുത്തുന്നതിന് നബാര്‍ഡ് പദ്ധതിയില്‍  ഉള്‍പ്പെടുത്തി ആറ് കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. 3.200 കിലോമീറ്റര്‍ നീളവും 3.80 മീറ്റര്‍ ടാറിംഗ് വീതിയുമുള്ള നിലവിലെ റോഡില്‍ ആവശ്യമായ ഇടങ്ങളില്‍ അടിത്തറ ശക്തിപ്പെടുത്തിയും നിലവിലുള്ള റോഡ് ലെവല്‍ ഉയര്‍ത്തി 5.50 മീറ്റര്‍ വീതിയില്‍ മെക്കാഡം ടാറിംഗ് ചെയ്തും ആധുനിക രീതിയില്‍ നവീകരിക്കും. ജീര്‍ണ്ണാവസ്ഥയിലുള്ള കള്‍വര്‍ട്ട് പുനര്‍നിര്‍മ്മിക്കുക, പുതുതായി ഒരു കള്‍വര്‍ട്ട് നിര്‍മ്മിക്കുക, ആവശ്യമായ ഇടങ്ങളില്‍ ഡ്രെയിനേജ്, സൈഡ് പ്രൊട്ടക്ഷന്‍ പ്രവൃത്തികള്‍, ഷോള്‍ഡര്‍ കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ എന്നിവ ചെയ്ത് ആധുനിക രീതിയിലുള്ള റോഡ് സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക എന്നിവയും നവീകരണ പ്രവൃത്തിയില്‍ ഉള്‍പ്പെടുന്നു.
കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് ടി സുലജ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് റോഡുകള്‍ വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ കെ പ്രവീണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് കെ മോഹനന്‍, ജില്ലാ പഞ്ചായത്ത് അംഗം ടി തമ്പാന്‍ മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സി ഐ വത്സല ടീച്ചര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി വി ഷൈന, എന്‍ കെ സുജിത്ത്,  സെക്രട്ടറി ടി ഷിബു കരുണ്‍, പൊതുമരാമത്ത്  അസിസ്റ്റന്റ് എഞ്ചിനിയര്‍ ടി വി ഭാസ്‌ക്കരന്‍, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ഇ പി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

date