Skip to main content

നേത്ര പരിശോധന ക്യാമ്പ്

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡും അഹല്യ ഫൗണ്ടേഷന്‍ ഐ ഹോസ്പിറ്റലും ചേര്‍ന്ന് മോട്ടോര്‍ തൊഴിലാളികള്‍ക്ക് നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കണ്ണൂര്‍ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ഓഫീസില്‍ നടന്ന ക്യാമ്പില്‍ നൂറിലധികം തൊഴിലാളികള്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ കെ രത്‌നകുമാരി ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. പി കെ അന്‍വര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ രേഖ, ഉപദേശക സമിതി അംഗങ്ങളായ വി വി പുരുഷോത്തമന്‍, പി പ്രസാദ്, ജൂനിയര്‍ സൂപ്രണ്ട് സി എസ് സുമ എന്നിവര്‍ സംസാരിച്ചു. നേത്ര പരിശോധന ക്യാമ്പിന് ഡോ.വിഷ്ണു നേതൃത്വം നല്‍കി.

പടം)   കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡും അഹല്യ ഫൗണ്ടേഷന്‍ ഐ ഹോസ്പിറ്റലും ചേര്‍ന്ന് മോട്ടോര്‍ തൊഴിലാളികള്‍ക്ക് നടത്തിയ നേത്ര പരിശോധന ക്യാമ്പ് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ കെ കെ രത്നകുമാരി ഉദ്ഘാടനം ചെയ്യുന്നു

date