Skip to main content

മഹിളാ പ്രധാന്‍ ഏജന്‍സി റദ്ദ് ചെയ്തു

ആലപ്പുഴ: നിക്ഷേപകരില്‍ നിന്നും പോസ്റ്റ് ഓഫീസില്‍ ഒടുക്കാനായി സ്വീകരിച്ച പണം തിരിമറി നടത്തിയതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് പോസ്റ്റ് ഓഫീസില്‍ മഹിളാ പ്രധാന്‍ ഏജന്റായി പ്രവര്‍ത്തിച്ചുവരുന്ന ജെ. പൊന്നമ്മയുടെ എം.പി.കെ.ബി.വൈ. ഏജന്‍സി ജില്ലാ കളക്ടര്‍ റദ്ദ് ചെയ്തു.
ദേശീയ സമ്പാദ്യ പദ്ധതിയുമായി ബന്ധപ്പെട്ട് ഈ ഏജന്റ് മുഖേന യാതൊരു ഇടപാടുകളും നിക്ഷേപകര്‍ നടത്തരുതെന്നും ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. എം.പി.കെ.ബി.വൈ. ഏജന്റുമാര്‍ മുഖേന പോസ്റ്റ് ഓഫീസില്‍ നിക്ഷേപം നടത്തുന്നവര്‍ പാസ്ബുക്കുകള്‍ പരിശോധിച്ച് പണം പോസ്റ്റ് ഓഫീസില്‍ ഒടുക്കിയതായി ഉറപ്പ് വരുത്തണം.  ഏജന്റുമാര്‍ മാസത്തവണ സ്വീകരിക്കുമ്പോള്‍ ഒപ്പിട്ട് നല്‍കുന്ന ഇന്‍വസ്റ്റേഴ്‌സ് കാര്‍ഡ് പണം പോസ്റ്റ് ഓഫീസില്‍ ഒടുക്കിയതിന്റെ ആധികാരിക രേഖയല്ല.  ദേശീയ  സമ്പാദ്യ പദ്ധതിയുമായി ബന്ധപ്പെട്ട് നിക്ഷേപകര്‍ക്കുള്ള പരാതികള്‍ക്കും സംശയങ്ങള്‍ക്കും ദേശീയ സമ്പാദ്യ പദ്ധതി ജില്ലാ ഓഫീസുമായോ പോസ്റ്റ് ഓഫീസുമായോ ബന്ധപ്പെടുക.

date