Skip to main content
ജൈവ മാലിന്യ സംസ്‌കരണം; ബയോബിന്‍ വിതരണ ചെയ്തു

ജൈവ മാലിന്യ സംസ്‌കരണം; ബയോബിന്‍ വിതരണ ചെയ്തു

ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് 2023 - 24 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉറവിട മാലിന്യ സംസ്‌കരണ ഉപാധിയുടെ ഭാഗമായി ജൈവ മാലിന്യ സംസ്‌കരണത്തിനായി ബയോബിന്‍ വിതരണ ചെയ്തു. ബയോബിന്നുകളുടെ വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ് മോഹനന്‍ നിര്‍വ്വഹിച്ചു. 1,41,645 രൂപ ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. 

ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിത പ്രദീപ് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എ അയൂബ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.സി ജയ, ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എ നൗഷാദ്, സെക്രട്ടറി രഹന പി. ആനന്ദ്, വാര്‍ഡ് മെമ്പര്‍മാരായ കെ.ആര്‍ രാജേഷ്, ടി.എസ് ശീതള്‍, രമ്യ പ്രദീപ്, ഇബ്രാഹിം കുട്ടി, അസിസ്റ്റന്റ് സെക്രട്ടറി അബ്ദുള്ള ബാബു, ജൂനിയര്‍ സുപ്രണ്ട് ജയകുമാര്‍, സറീന, അഖില്‍, ശ്രീലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു.

date