Skip to main content
സിഎസ്എംഎൽ സഹകരണത്തോടെ ജിസിഡിഎ നവീകരിച്ച ഗാന്ധിനഗർ ജിസിഡിഎ പാർക്ക്,ഗാർഡൻ വാക് വേ പാർക്ക്‌, ഗാന്ധിനഗർ റസിഡൻഷ്യൽ പാർക്ക് എന്നി നവീകരിച്ച  പാർക്കുകളുടെ  ഉദ്ഘാടനം കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ  നിർവഹിച്ചുക്കുന്നു

മോടിയോടെ ജിസിഡിഎ പാർക്ക്

 

 

സിഎസ്എംഎൽ സഹകരണത്തോടെ ജിസിഡിഎ നവീകരിച്ച ഗാന്ധിനഗർ ജിസിഡിഎ പാർക്കിന്റെ ഉദ്ഘാടനം കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ നിർവഹിച്ചു. ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻ പിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ എറണാകുളം എംഎൽഎ ടി. ജെ. വിനോദ് മുഖ്യപ്രഭാഷണം നടത്തി.

 

ആധുനിക സൗകര്യങ്ങളോടെയാണ് ജിസിഡിഎ പാർക്ക് നവീകരിച്ചിട്ടുള്ളത്. ഏകദേശം 646 ച.മീറ്റർ വിസ്തൃതിയിലുള്ള ജിസിഡിഎ പാർക്കിൽ കുട്ടികൾക്ക് കളിക്കുവാനുള്ള പ്ലേ ഏരിയയും കളി ഉപകരണങ്ങളും നൽകിയിട്ടുണ്ട്. കൂടാതെ, ഓപ്പൺ ജിം, നടപ്പാത, വിവിധ പരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള സ്റ്റേജ് എന്നിങ്ങനെയുള്ള സൗകര്യങ്ങളും പാർക്കിന്റെ ഭംഗി നിലനിർത്തുന്നതിനാവശ്യമായ ലാൻഡ്‌സ്‌കേപിങ്ങും നൽകിയിട്ടുണ്ട്. ഗാന്ധിനഗർ, പനമ്പിള്ളി നഗർ എന്നിവിടങ്ങളിലായി 9 പാർക്കുകളുടെ നവീകരണമാണ് 2.87 കോടി രൂപ ചിലവിൽ പൂർത്തീകരിക്കുന്നത്. 22 ലക്ഷം രൂപ ചിലവിലാണ് ജിസിഡിഎ പാർക്കിന്റെ നവീകരണം പൂർത്തീകരിച്ചിട്ടുള്ളത്. 1980 കാലഘട്ടത്തിന്റെ തുടക്കത്തിൽ ജിസിഡിഎ തന്നെ സ്ഥലം ഏറ്റെടുത്തു വികസിപ്പിച്ചെടുത്തതാണ് ഈ പാർക്കുകൾ.

 

സിഎസ്എംഎൽ സിഇഒ ഷാജി വി നായർ ഐഎഎസ്, ഗാന്ധിനഗർ ഡിവിഷൻ കൗൺസിലർ ബിന്ദു ശിവൻ, ജിസിഡിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എ ബി സാബു, ജിസിഡിഎ സെക്രട്ടറി രാജേഷ് ടി എൻ, സൂപ്രണ്ടിംഗ് എഞ്ചിനീയർ ശ്രീലത പി ആർ, സീനിയർ ടൗൺ പ്ലാനർ എം എം ഷീബ, റെസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ എന്നിവർ ആശംസകൾ അറിയിച്ച്‌ സംസാരിച്ചു. ബാംഗ്ലൂരു ആസ്ഥാനമായ സോൾ സിറ്റീസ് അർബൻ ഇൻഫ്രാസ്ട്രക്ചർ എന്ന സ്ഥാപനമാണ് പാർക്കുകളുടെ രൂപകല്പന തയ്യാറാക്കിയിട്ടുള്ളത്.

date