Skip to main content

സംരംഭക മേഖലയില്‍ മികച്ച നേട്ടവുമായി ആലപ്പുഴ ജില്ല

ആലപ്പുഴ: വ്യവസായ-വാണിജ്യ സംരംഭക മേഖലയില്‍ മികവ് പ്രകടിപ്പിച്ചവര്‍ക്കായി ഏര്‍പ്പെടുത്തിയ സംസ്ഥാനതല പുരസ്‌കാരങ്ങളില്‍ മികച്ച നേട്ടവുമായി ആലപ്പുഴ ജില്ല.  സംരംഭക വര്‍ഷത്തില്‍ 100 ശതമാനം ലക്ഷ്യം കൈവരിച്ച ജില്ലാ വ്യവസായ കേന്ദ്രങ്ങളില്‍ മൂന്നാം സ്ഥാനം ആലപ്പുഴ ജില്ലക്കാണ്.  ജില്ലയിലെ മികച്ച സംരംഭക പഞ്ചായത്തിനുള്ള അവാര്‍ഡ് പത്തിയൂര്‍ പഞ്ചായത്തിനും മികച്ച സംരംഭക മുനിസിപ്പാലിറ്റിക്കുള്ള അവാര്‍ഡ് ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിക്കും ലഭിച്ചു. 

മികച്ച ഉത്പാദന-സംരംഭ സൂക്ഷ്മ മേഖലയിലെ ജില്ലാതല അവാര്‍ഡ്  റൈന ജോസഫും (എംപീസ് മോഡേണ്‍ റൈസ് മിൽ), മികച്ച ചെറുകിട ഉദ്പാദന യൂണിറ്റിനുള്ള പുരസ്കാരത്തിന്  യു. പ്രമോദും (മാറ്റ്‌സ് എന്‍ മോർ ), ഇടത്തരം വിഭാഗം മികച്ച ഉല്‍പാദന യൂണിറ്റിനുള്ള പുരസ്‌കാരം  വി.വി.പവിത്രനും(ട്രാവന്‍കൂര്‍ കൊക്കോടഫ്ട് പ്രൈവറ്റ് ലിമിറ്റഡ് ) വനിത പ്രത്യേക  വിഭാഗത്തിലെ മികച്ച  സംരംഭകയ്ക്കുള്ള പുരസ്‌കാരത്തിന്  ലിസ ആനി വര്‍ഗ്ഗീസും(അന്ന പോളിമേഴ്‌സ്), മികച്ച കയറ്റുമതി അധിഷ്ഠിത യൂണിറ്റിന്  പി.എസ്. ജയനും (താജ് കയര്‍ മിൽസ് ) അര്‍ഹരായി.

വിജയികള്‍ക്ക് തിരുവനന്തപുരത്ത് ഇന്ന് (ഫെബ്രുവരി 28) നടക്കുന്ന ചടങ്ങില്‍ നിയമം വ്യവസായം കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് തദ്ദേശ സ്വയംഭരണ എകസൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം സമ്മാനിക്കും.

date