Skip to main content

ജില്ലാ സ്കിൽ കമ്മിറ്റി യോഗം

ആലപ്പുഴ: ജില്ലാ സ്കിൽ കമ്മിറ്റി സബ് യോഗം കളക്ടർ സമീൻ കിഷന്റെ അധ്യക്ഷതയിൽ  ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്നു. യോഗത്തിൽ വിവിധ വകുപ്പുകളുടെ സ്കിൽ പ്രോഗ്രാമുകളുടെ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. അടുത്ത വർഷത്തേയ്ക്കുള്ള സ്കിൽ പ്ലാനും സ്കിൽ കലണ്ടർ ഉണ്ടാക്കുന്നതും യോഗത്തിൽ തീരുമാനിച്ചു. 

ജില്ലാ പ്ലാനിംഗ് ഓഫീസർ എം.പി അനിൽകുമാർ, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ ദീപ സദാശിവൻ, സംസ്ഥാന നൈപുണി വികസന മിഷൻ  ജില്ലാ കോഡിനേറ്റർ ലക്ഷ്മി വി.കെ പിള്ള തുടങ്ങിയവർ പങ്കെടുത്തു.

date