Post Category
തയ്യല്‍ മെഷീന് ഓപ്പറേറ്റര്‍, ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സുകള്‍ക്ക് ചേരാം
ആലപ്പുഴ: കേരള സര്‍ക്കാര്‍ നൈപുണി വികസന പരിശീലന സ്ഥാപനമായ
അസാപ് കേരളയും കുടുംബശ്രീ ജില്ല മിഷനും സംയുക്തമായി ആരംഭിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. തയ്യല്‍ മെഷീന് ഓപ്പറേറ്റര്‍, ഫിറ്റ്നസ് ട്രെയിനര്‍ എന്നിവയാണ് കോഴ്സുകള്‍. കുടുംബശ്രീ, ഓക്സിലറി അംഗങ്ങളായവര്‍ക്കാണ് അവസരം. എസ്.ഇ./എസ്.ടി.,വിധവ, അതിദരിദ്രര്‍, ആശ്രയ വിഭാഗങ്ങള്‍ക്ക് കോഴ്സ് സൗജന്യമാണ്. ജനറല്‍ വിഭാഗത്തിന് ഫിറ്റ്നസ് ട്രെയിനര്‍, തയ്യല്‍ മെഷീന് ഓപ്പറേറ്റര്‍ കോഴ്സുകള്‍ക്ക് 75 ശതമാനം സബ്സിഡി നല്‍കും.
വിവരങ്ങള്‍ക്ക്: 8078069622, 6282095334
date
- Log in to post comments