Skip to main content
ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു 

ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു 

ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു. 2023-24 വാര്‍ഷിക പദ്ധതിയുടെ ഭേദഗതി ആവശ്യപ്പെട്ട ഇരിങ്ങാലക്കുട നഗരസഭ, എറിയാട്, തോളൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകള്‍ക്കും 2022 - 23 ഹെല്‍ത്ത് ഗ്രാന്‍ഡ് ഭേദഗതി ആവശ്യപ്പെട്ട വടക്കാഞ്ചേരി നഗരസഭ, പറപ്പൂക്കര ഗ്രാമ പഞ്ചായത്ത് എന്നിവയുടെ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി.

തദ്ദേശഭരണ സ്ഥാപനങ്ങളിലെ 20 ശതമാനത്തില്‍ താഴെ നിര്‍വ്വഹണ പുരോഗതിയുള്ള ഉദ്യോഗസ്ഥരുടെ പദ്ധതി പുരോഗതി വിലയിരുത്തുന്നതിനാണ് യോഗം ചേര്‍ന്നത്. വകുപ്പ്തല ജില്ലാ ഉദ്യോഗസ്ഥര്‍ വകുപ്പിന് കീഴിലെ നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ പദ്ധതികളുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാര്‍ച്ച് 15 നകം എല്ലാ നിര്‍വ്വഹണ ഉദ്യോഗസ്ഥരും പദ്ധതി പൂര്‍ത്തീകരണത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. രണ്ടുദിവസത്തിനുള്ളില്‍ പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി അവലോകനയോഗം ചേരാനും യോഗം തീരുമാനിച്ചു.

  ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ വി.എസ് പ്രിന്‍സ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി.ആര്‍ മായ, ജില്ലാ ആസൂത്രണ ഫെസിലിറ്റേറ്റര്‍ അനൂപ് കിഷോര്‍, സര്‍ക്കാര്‍ നോമിനി ഡോ. എം.എന്‍ സുധാകരന്‍, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date