Skip to main content

തേക്കുതടിയുടെ ചില്ലറ വിൽപ്പന

        ഗാർഹികാവശ്യങ്ങൾക്കായുള്ള തേക്കുതടിയുടെ ചില്ലറ വില്പന തിരുവനന്തപുരം തടി വില്പന ഡിവിഷന്റെ കീഴിലുള്ള തെന്മല ഗവൺമെന്റ് തടി ഡിപ്പോയിൽ മാർച്ച് 15 മുതൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. വീട് നിർമ്മിക്കുന്നതിന് വേണ്ട അംഗീകരിച്ച പ്ലാൻ, അനുമതി, സ്കെച്ച് എന്നിവയുടെ പകർപ്പും തിരിച്ചറിയൽ കാർഡും പാൻകാർഡുമായി മാർച്ച് 15 മുതൽ എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു മണിവരെ തെന്മല ഗവൺമെന്റ് തടി ഡിപ്പോയെ സമീപിച്ചാൽ 5 ക്യൂ.മീറ്റർ വരെ തേക്കുതടി നേരിട്ട് വാങ്ങാവുന്നതാണ്.

പി.എൻ.എക്‌സ്. 940/2024

date