Skip to main content

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനികപുസ്തകമേള നാളെ (മാർച്ച്  1)  മുതൽ 7 വരെ  തിരുവനന്തപുരത്ത്

*  പുസ്തകങ്ങൾക്ക് 20-70 ശതമാനം വരെ വിലക്കിഴിവ്

* 2000 രൂപയ്ക്ക് മുകളിൽ പുസ്തകം വാങ്ങുന്നവർക്ക്  തെരഞ്ഞെടുത്ത പുസ്തകങ്ങൾ സൗജന്യം

കേരള സർക്കാർ സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 1 മുതൽ 7 വരെ തിരുവനന്തപുരം അയ്യൻകാളി ഹാളിൽ  മെഗാപുസ്തകമേള സംഘടിപ്പിക്കും. ശാസ്ത്രംഎൻജിനിയറിങ്,  ഭാഷസാഹിത്യംകലകൾസാമൂഹികശാസ്ത്രംചരിത്രംഭൂമിശാസ്ത്രംഭാഷാശാസ്ത്രംകൃഷികായികംഗണിതശാസ്ത്രംരസതന്ത്രംഭൗതികശാസ്ത്രംആരോഗ്യശാസ്ത്രംജന്തുശാസ്ത്രംഇൻഫർമേഷൻ ടെക്നോളജിഫോക്‌ലോർനാടകംസംഗീതംസിനിമചിത്രകല,  കേരളചരിത്രംഇന്ത്യചരിത്രംലോകചരിത്രംരാഷ്ട്രതന്ത്രംസാമ്പത്തികശാസ്ത്രംടൂറിസംമാനേജ്‌മെന്റ്‌സഹകരണംവിദ്യാഭ്യാസംമനഃശാസ്ത്രംതത്വശാസ്ത്രംനിയമംആധ്യാത്മികംജേണലിസംജീവചരിത്രംസ്ത്രീപഠനംശബ്ദാവലികൾനിഘണ്ടുക്കൾപദകോശം തുടങ്ങിയ വിഭാഗങ്ങളിൽ വൈവിധ്യമാർന്ന ഗ്രന്ഥങ്ങൾ ലഭ്യമാണ്. മേളയുടെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് സാംസ്‌കാരിക വകുപ്പു ഡയറക്ടർ എൻ. മായ നിർവഹിക്കും. ഡയറക്ടർ ഡോ.എം. സത്യൻ ആധ്യക്ഷത വഹിക്കും. 1600 രൂപ വിലയുള്ള കേരള ഭാഷാ നിഘണ്ടു 1000 രൂപയ്ക്ക് ലഭിക്കും. കൂടാതെ യു.ജി.സി അംഗീകരിച്ച ജേർണലായ  വിജ്ഞാനകൈരളിയുടെ വരിക്കാരാവുന്നതിനും സൗകര്യമുണ്ട്. ദിവസവും രാവിലെ 9 മുതൽ രാത്രി 8 മണി വരെയാണ് മേള. ഫോൺ : 902020991994479561629447956162.

പി.എൻ.എക്‌സ്. 943/2024

date