Skip to main content
വിജിലൻസ് ഡി.വൈ.എസ്.പി സി.ജെ മാർട്ടിന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ തല വിജിലൻസ് കമ്മിറ്റി യോഗം.  ഹുസൂർ ശിരസ്ദാർ ഇൻ ചാർജ് ബിന്ദു രാജൻ സമീപം.

പരാതികളിന്മേല്‍ വ്യക്തമായ മറുപടി നല്‍കണം: ജില്ലാതല വിജിലന്‍സ് കമ്മിറ്റി യോഗം

 

 

ജില്ലാ വിജന്‍സ് കമ്മിറ്റിക്ക് മുമ്പാകെ വരുന്ന പരാതികളില്‍ പരാതികാര്‍ക്ക് സമയബന്ധിതമായി വ്യക്തമായ മറുപടികള്‍ നല്‍കാന്‍ ശ്രദ്ധിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വിജിലന്‍സ് ഡി.വൈ.എസ്.പി സി.ജെ മാര്‍ട്ടിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല വിജിലന്‍സ് കമ്മിറ്റി യോഗത്തിലാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്.

 

നിലവില്‍ ഉണ്ടായിരുന്ന നാലു പരാതികള്‍ പരിഗണിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. പുതിയതായി ലഭിച്ച 10 പരാതികള്‍ പരിശോധിച്ച് കൃത്യമായ മറുപടികള്‍ നല്‍കാന്‍ അതത് വകുപ്പുകളോട് ആവശ്യപ്പെട്ടു.

 

ഓരോ പരാതികളിലും വ്യക്തമായ മറുപടി നല്‍കി ബോധ്യപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവാദിത്തമുണ്ട്. കൃത്യമായ മറുപടി കിട്ടിയാല്‍ മാത്രമേ പരാതികള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ സാധിക്കു. വിജിലന്‍സ് കമ്മിറ്റിക്ക് പരിഹരിക്കാന്‍ കഴിയുന്ന പരാതികള്‍ കമ്മിറ്റിക്ക് പരിഹരിക്കാനും കഴിയാത്തവ ബന്ധപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങളിലേക്ക് തുടര്‍ന്ന് നടപടിക്കായി കൈമാറാനും സാധിക്കും.

 

 യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ആശ സി എബ്രഹാം, ഹുസൂര്‍ ശിരസ്ദാര്‍ ഇന്‍ ചാര്‍ജ് ബിന്ദു രാജന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date