Skip to main content

മലയോര പട്ടയ വിവരശേഖരണം നാളെ തുടങ്ങും

*മന്ത്രി കെ. രാജന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും

*മാര്‍ച്ച് 1 മുതല്‍ 15 വരെയാണ് വിവരശേഖരണം

മലയോര പട്ടയ വിവരശേഖരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (മാര്‍ച്ച് 1 ന്) മാന്ദാമംഗലം വില്ലേജ് ഓഫീസ് അങ്കണത്തിലെ പ്രത്യേക വേദിയില്‍ രാവിലെ 10 ന് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വ്വഹിക്കും. വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിക്കും. പട്ടികജാതി പട്ടിക വര്‍ഗ്ഗ ദേവസ്വം വകുപ്പു മന്ത്രി കെ. രാധാകൃഷ്ണന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു എന്നിവര്‍ മുഖ്യാതിഥികളാകും.

മലയോര മേഖലയിലെ ജനങ്ങളുടെ പട്ടയ വിഷയത്തില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുന്നതിന്റെ ഭാഗമായാണ് മലയോര പട്ടയങ്ങള്‍ സംബന്ധിച്ച് വിവരശേഖരണം ആരംഭിക്കുന്നത്. 1977 ജനുവരി ഒന്നിനു മുന്‍പ് വനഭൂമി കുടിയേറിയവരില്‍ നാളിതുവരെ പട്ടയം ലഭിയ്ക്കാത്തവരുടെ വിവരശേഖരണമാണ് നടത്തുന്നത്. മാര്‍ച്ച് 1 മുതല്‍ 15 വരെയാണ് വിവരശേഖരണം. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിയ്ക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായാണ് റവന്യൂ വകുപ്പിന്റെ ഓരോ ചുവടുവെപ്പും.

date