Skip to main content

പട്ടയം ലഭിക്കാത്തവരുടെ സമഗ്ര വിവരശേഖരണം നടത്തുന്നു മാര്‍ച്ച് 15നകം അതത് വില്ലേജ് ഓഫീസുകളില്‍ രേഖകളും വിവരവും നല്‍കണം

1977 ജനുവരി ഒന്നിന് മുന്‍പായി വനഭൂമിയില്‍ താമസിച്ചു വരുന്ന മുഴുവന്‍ പേര്‍ക്കും അതത് പ്രദേശത്ത് ബാധകമായ പതിവുചട്ടങ്ങള്‍ പ്രകാരം അവരുടെ യോഗ്യതയക്കനുസൃതമായി പട്ടയം നല്‍കാനുള്ള നടപടിയുടെ ഭാഗമായി നാളിതുവരെ പട്ടയം ലഭിക്കാത്തവരുടെ ഒരു സമഗ്ര വിവരശേഖരണം നടത്താന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളില്‍ വിവരശേഖരണ ഫോറം ലഭ്യമാണ്. കൈവശം തെളിയിക്കുന്നതിന് ആവശ്യമായ രേഖകളും പൂരിപ്പിച്ച വിവരശേഖരണ ഫോറവും മാര്‍ച്ച് 15നകം വില്ലേജ് ഓഫീസില്‍ നല്‍കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

date