Skip to main content

മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഇന്‍ഷൂറന്‍സ് പദ്ധതി 2024- 25 മാര്‍ച്ച് 25നകം ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാകണം

ജില്ലയിലെ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങളില്‍  അംഗമായിട്ടുള്ള മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കുമായി (പുരുഷന്മാരും - വനിതകളും) മത്സ്യഫെഡ് മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഇന്‍ഷൂറന്‍സ് പദ്ധതി 2024-25 വര്‍ഷത്തില്‍ നടപ്പിലാക്കുന്നു. ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗമായിട്ടുള്ള മത്സ്യത്തൊഴിലാളി അപകടത്തില്‍പെട്ട് മരിക്കുകയോ അപകടത്തെ തുടര്‍ന്ന് പൂര്‍ണ്ണമായ അംഗവൈകല്യം സംഭവിക്കുകയോ ചെയ്താല്‍    നിബന്ധനകള്‍ക്ക് വിധേയമായി കുടുംബത്തിന് 10,00,000 രൂപ (പത്ത് ലക്ഷം രൂപ ) വരെ ഇന്‍ഷൂറന്‍സ് ആനുകൂല്യം ലഭിക്കും. ജില്ലയിലെ 18നും 70നും ഇടയില്‍ പ്രായമുള്ള മത്സ്യത്തൊഴിലാളികളും സ്വയം സഹായ ഗ്രൂപ്പ് മെമ്പര്‍മാരും അവരുടെ അംഗത്വമുള്ള മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തില്‍ വാര്‍ഷിക പ്രീമിയമായ 509 രൂപ  (അഞ്ഞൂറ്റി ഒമ്പത് രൂപ ) 2024 മാര്‍ച്ച് 25നകം അടച്ച് ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗങ്ങളാകേണ്ടതാണ്.
അപകട ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ചേരുന്നവര്‍ക്ക്/ആശ്രിതര്‍ക്ക് ഈ ആനുകൂല്യങ്ങള്‍ കൂടി ലഭിക്കും. അപകടം മൂലം ഭാഗികമായ അംഗവൈകല്യം സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്യുന്ന അംഗവൈകല്യ ശതമാനം അനുസരിച്ച് പരമാവധി 10 ലക്ഷം രൂപ വരെ ലഭിക്കും. അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയാണെങ്കില്‍ യഥാര്‍ത്ഥ ആശുപത്രി ചെലവായി പരമാവധി 1,00,000 രൂപ വരെ ചികിത്സാ ചെലവിനത്തില്‍ ലഭിക്കും. അപകടം സംഭവിച്ച് ഒരു മാസത്തിനുള്ളില്‍ കോമ സ്റ്റേജില്‍ ആകുന്ന വ്യക്തിക്ക് 1,00,000 രൂപ ധനസഹായം ലഭിക്കും. കൂടാതെ അപകടം സംഭവിച്ച് ഏഴ് ദിവസത്തില്‍ കൂടുതല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്ന പക്ഷം 1,00,000 രൂപ കൂടാതെ 10,000 രൂപ കൂടി ലഭിക്കും. അപകട മരണം സംഭവിക്കുകയാണെങ്കില്‍ മൃതദേഹം ആശുപത്രിയില്‍ നിന്നും വീട്ടിലേയ്ക്ക് കൊണ്ട് പോകുന്നതിന് ആംബുലന്‍സ് ചാര്‍ജ്ജ് ഇനത്തില്‍ 5000 രൂപ വരെയും മരണാനന്തര                ചടങ്ങുകള്‍ക്ക് 5000 രൂപയും ലഭിക്കും. അപകടം മൂലം മരിക്കുകയോ, പൂര്‍ണ്ണ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്ന മത്സ്യത്തൊഴിലാളിയ്ക്ക് 25 വയസ്സിന് താഴെ പ്രായമുള്ള മക്കള്‍ക്ക് വിദ്യാഭ്യാസ ചെലവിനായി നിബന്ധനകള്‍ക്ക് വിധേയമായി ഒറ്റത്തവണത്തേക്ക് 1,00,000 രൂപ വരെ ലഭിക്കും.

മത്സ്യബന്ധനത്തിനിടയിലുണ്ടാകുന്ന ഹൃദ്രോഗം/ഉയര്‍ന്ന രക്തസമ്മര്‍ദ്ദം/മസ്തിഷ്‌ക്കാഘാതം എന്നിവ മൂലമുള്ള മരണങ്ങള്‍ അപകട മരണമല്ലാത്തതിനാല്‍ ഇന്‍ഷൂറന്‍സ് ആനുകൂല്യം ലഭിക്കില്ല. 2024 മാര്‍ച്ച് 25നകം  പദ്ധതിയില്‍ അംഗമായിട്ടുള്ളവര്‍ക്ക് 2024 ഏപ്രില്‍ 1 മുതല്‍ 2025 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ ഇന്‍ഷൂറന്‍സ് ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് മത്സ്യഫെഡ് കാസര്‍കോട് ജില്ലാ ഓഫീസുമായോ ഫോണ്‍ നമ്പര്‍ 9526041111, 9526041233, 9526041194 അതാത് ക്ലസ്റ്റര്‍ പ്രോജക്ട് ഓഫീസര്‍മാരുമായോ ബന്ധപ്പെടണം. ഫോണ്‍ നമ്പര്‍ ക്ലസ്റ്റര്‍ ഒന്ന്  9526041372, ക്ലസ്റ്റര്‍ രണ്ട് -  9526041212,  ക്ലസ്റ്റര്‍ മൂന്ന്, നാല് - 9526041128.

 

date