Skip to main content

റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മാര്‍ച്ച് 31-വരെ 

ആലപ്പുഴ: അന്ത്യോദയ അന്നയോജന (മഞ്ഞ) എ.എ.വൈ., മുന്‍ഗണന (പിങ്ക്) പി.എച്ച്.എച്ച്, റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട അര്‍ഹരായ എല്ലാവരും റേഷന്‍ കടകളിലെത്തി മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം. ഏപ്രില്‍ മുതല്‍ മസ്റ്ററിംഗ് നടത്താത്ത കാര്‍ഡ് ഉടമകള്‍ക്ക് അര്‍ഹമായ റേഷന്‍ വിഹിതം ലഭിക്കുന്നതല്ല.
അനര്‍ഹമായി കൈവശം വെച്ചിരിക്കുന്ന അന്ത്യോദയ അന്നയോജന (എ.എ.വൈ), മുന്‍ഗണന പി.എച്ച്.എച്ച്. റേഷന്‍ കാര്‍ഡുകള്‍ ചേര്‍ത്തല താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരാക്കി പൊതു വിഭാഗത്തിലേക്ക് തരം മാറ്റി വാങ്ങണം. മസ്റ്ററിംഗ് നടത്തുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 31. അനര്‍ഹരായ  അന്ത്യോദയ അന്യോജന മുന്‍ഗണ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ മസ്റ്ററിംഗ്  ചെയ്യരുതെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
 

date