Skip to main content

സൗജന്യ കമ്പ്യൂട്ടര്‍ കോഴ്സ് പരിശീലനം 

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ എറണാകുളം, കോട്ടയം, ഇടുക്കി,  ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗം വിദ്യാര്‍ഥികള്‍ക്ക്  മൂന്നുമാസം ദൈര്‍ഘ്യമുള്ള ഡാറ്റാ എന്‍ട്രി, ഡി.ടി.പി കമ്പ്യൂട്ടര്‍ കോഴ്സുകളില്‍ സൗജന്യ പരിശീലനം നല്‍കുന്നു. പ്രായപരിധി: 18-25 വയസ്സ്. അടിസ്ഥാന യോഗ്യത പത്താം ക്ലാസ്. ഡി.ടി.പി. കോഴ്സിന് ഡാറ്റാ എന്‍ട്രിയോ ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് ലോവറോ തതുല്യ യോഗ്യതയോ ഉണ്ടായിരിക്കണം.
പട്ടികജാതി പട്ടികവര്‍ഗ വിഭാഗ വിദ്യാര്‍ഥികള്‍ക്ക് നിയമാനുസൃത സ്റ്റൈപ്പന്റ് ലഭിക്കും. താത്്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം മാര്‍ച്ച് 13 പകല്‍ 4.30 മുന്‍പായി ഓഫീസില്‍ അപേക്ഷ നല്‍കുക. അപേക്ഷ മാതൃക ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും. വിവരങ്ങള്‍ക്ക്: 0484 2623304

date