Skip to main content

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ അഭിമുഖം 

ആലപ്പുഴ: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കരുനാഗപ്പളളി മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനിയുടെ ഒരൊഴിവുണ്ട്.  യോഗ്യത: സി.ഒ.പി.എ./ഒരുവര്‍ഷദൈര്‍ഘ്യമുള്ള ഡേറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ രണ്ട് പകര്‍പ്പുകളുമായി കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളേജിന്റെ മാളിയേക്കല്‍ ജംഗ്ഷനിലുള്ള ഓഫീസില്‍ മാര്‍ച്ച് ഏഴിന് രാവിലെ 10.30-ന് അഭിമുഖത്തിന് എത്തണം. ടാലി, ഡി.റ്റി.പി മലയാളം അറിയുന്നവര്‍ക്ക് മുന്‍ഗണന. വിശദവിവരങ്ങള്‍ക്ക്: 9447488348

date