Skip to main content

വാസ്തുവിദ്യാഗുരുകുലത്തില്‍ അവധിക്കാല ചിത്രകലാപഠനം

ആലപ്പുഴ: വാസ്തുവിദ്യാഗുരുകുലത്തില്‍ അവധിക്കാല ചിത്രകലാപഠനം 'നിറച്ചാര്‍ത്ത്' കോഴ്‌സിന്റെ 2024 ബാച്ചിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു.
തിരുവനന്തപുരത്തും അറന്മുളയിലുമായാണ് പുതിയ ബാച്ചുകള്‍ ആരംഭിക്കുന്നത്. ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ ജൂനിയര്‍ വിഭാഗത്തിലും എട്ടാം ക്ലാസ്സ് മുതലുള്ള വിദ്യാര്‍ത്ഥികളെ സീനിയര്‍ വിഭാഗത്തിലും ഉള്‍പ്പെടുത്തി രണ്ടു ബാച്ചുകളായി കോഴ്‌സുകള്‍ നടത്തുന്നതാണ്. ജൂനിയര്‍ വിഭാഗത്തിന് 2500 രൂപയും സീനിയര്‍ വിഭാഗത്തിന് 4000 രൂപയുമാണ് കോഴ്‌സ് ഫീസ്. കേരളത്തിലെ പ്രശസ്തരായ ചുമര്‍ചിത്രകലാകാരന്മാരുടെ നേതൃത്വത്തിലാണ് കോഴ്‌സുകള്‍.  www.vasthuvidyagurukulam.com എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കവുന്നതാണ്. അവസാന തീയതി മാര്‍ച്ച് 30. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ : 9188089740, 9446134419, 9072556098, 9605046982, 9188593635
 

date