Skip to main content

വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു 

ആലപ്പുഴ: ഹയര്‍സെക്കന്‍ഡറി വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി കോഴ്സുകളില്‍ പഠിക്കുന്ന പൊതുവിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് നിലവില്‍ പട്ടികജാതി വികസന വകുപ്പ് മുഖേന നല്‍കിവരുന്ന കെ.പി.സി.ആര്‍. വിദ്യാഭ്യാസ അനുകൂല്യത്തിന് പകരം പി.എം-വൈ.എ. എസ്.എ.എസ്.വി.ഐ. പദ്ധതിയില്‍ അപേക്ഷിക്കാം. നിലവില്‍ പോസ്റ്റ് മെട്രിക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്ത ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി കോഴ്സുകള്‍ക്ക് പഠിക്കുന്ന രണ്ടര ലക്ഷത്തില്‍ അധികരിക്കാത്ത കുടുംബ വാര്‍ഷിക വരുമാനമുള്ള പൊതു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ഈ പദ്ധതി പ്രകാരം അപേക്ഷിക്കാം. ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഇതിനകം അപേക്ഷ നല്‍കിയിട്ടില്ലാത്തവര്‍ക്കും ഇപ്പോള്‍ അപേക്ഷ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ആലപ്പുഴ ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0477 2252548
 

date