Skip to main content
പാണാവള്ളി പഞ്ചായത്തില്‍ കുടിവെള്ള ടാങ്ക് വിതരണം ചെയ്തു 

പാണാവള്ളി പഞ്ചായത്തില്‍ കുടിവെള്ള ടാങ്ക് വിതരണം ചെയ്തു 

ആലപ്പുഴ: പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് കുടിവെള്ള ടാങ്ക് വിതരണം ചെയ്ത് പാണാവള്ളി ഗ്രാമപഞ്ചായത്ത്. പ്രസിഡന്റ് രാഗിണി രമണന്‍ വിതരണം ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഇ. കുഞ്ഞുമോന്‍, ആരോഗ്യം-വിദ്യാഭ്യാസം സ്ഥിരം സമിതി അദ്ധ്യക്ഷ എസ്. രാജിമോള്‍, ഭരണ സമിതി അംഗങ്ങളായ ധന്യാ സന്തോഷ്, എസ്. ഉഷാദേവി അസിസ്റ്റന്റ് സെക്രട്ടറി അബിളി ജോഷി, എസ്.ടി. പ്രൊമോട്ടര്‍ വിചിത്ര, ഊരുമൂപ്പന്‍ ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. 2023 - 24 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ 2.16 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. പാണാവള്ളി ഗ്രാമപഞ്ചായത്തിലുള്ള 53 കുടുംബങ്ങള്‍ക്കാണ് ടാങ്ക് വിതരണം ചെയ്തത്.
 

date