Skip to main content
മാവേലിക്കര തെക്കേക്കരയില്‍ എള്ള് കൃഷി വിളവെടുത്തു

മാവേലിക്കര തെക്കേക്കരയില്‍ എള്ള് കൃഷി വിളവെടുത്തു

ആലപ്പുഴ: മാവേലിക്കര- തെക്കേക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ എള്ള് കൃഷിയുടെ വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിലെ നൂറു ഏക്കര്‍ സ്ഥലത്താണ് കൃഷി ചെയ്തത്. ഭൗമ സൂചിക പദവി ലഭിച്ച കായംകുളം ഒന്ന്, തിലക്, തിലറാണി എന്നീ എള്ളിനങ്ങളാണ് കൃഷി ചെയ്തത്. 
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. റജി, പ്രിയാ വിനോദ്, കൃഷി ഓഫീസര്‍ എസ്. രഞ്ജു, ഓണാട്ടുകര കാര്‍ഷിക ഗവേഷണ കേന്ദ്രം അസിസ്റ്റന്റ് പ്രൊഫ. എസ്. ജ്യോതിലക്ഷ്മി, കൃഷി അസിസ്റ്റന്റ് ബി.എസ.് ഷൈജു, കര്‍ഷകന്‍ ഗോപാലകൃഷ്ണന്‍ മാത്തച്ചാരത്ത്,  തുടങ്ങിയവര്‍ പങ്കെടുത്തു.

date