Skip to main content
വൈകാരിക പ്രകടനങ്ങള്‍ക്ക് മികച്ചത് മാതൃഭാഷ- ജില്ല കളക്ടര്‍ 

വൈകാരിക പ്രകടനങ്ങള്‍ക്ക് മികച്ചത് മാതൃഭാഷ- ജില്ല കളക്ടര്‍ 

ആലപ്പുഴ: ആശയ പ്രകാശനത്തിനും വൈകാരിക പ്രകടനങ്ങള്‍ക്കും ഏറ്റവും മികച്ചത് മാതൃഭാഷയെന്ന് ജില്ല കളക്ടര്‍ ജോണ്‍ വി. സാമുവല്‍. സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനവിതരണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 

ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് ജില്ലാതലത്തില്‍ സര്‍ക്കാര്‍, എയ്ഡഡ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച കേരളീയം ഉപന്യാസരചന മത്സരവിജയികള്‍ക്കുള്ള ഷെവലിയര്‍ വി.സി. ആന്റണി മാസ്റ്റര്‍ മെമ്മോറിയല്‍ ക്യാഷ് പ്രൈസ്, മൊമെന്റോ, സര്‍ട്ടിഫിക്കറ്റ് എന്നിവ ചടങ്ങില്‍ വിതരണം ചെയ്തു.

ഡെപ്യൂട്ടി കളക്ടര്‍(എല്‍.എ.) മുഹമ്മദ് ഷാഫി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഐ.പി.ആര്‍.ഡി. മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ ചന്ദ്രഹാസന്‍ വടുതല, ലിയോ തേര്‍ട്ടീന്‍ത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ റവ.ഫാ. ഫ്രാന്‍സിസ് കൊടിയനാട്, ഷെവലിയര്‍ വി.സി. ആന്റണി സെന്റര്‍ പ്രതിനിധി ജോസ് ആന്റണി, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.എസ്. സുമേഷ്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സൗമ്യ ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date