Skip to main content
വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു

വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു

ആലപ്പുഴ: ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി യുവജന ഗ്രൂപ്പുകള്‍ക്ക് വാദ്യോപകരണങ്ങള്‍ നല്‍കി. 2023-24 പദ്ധതി പ്രകാരമാണ് വാദ്യോപരണങ്ങള്‍ വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്. ശ്രീകാന്ത് അധ്യക്ഷത വഹിച്ചു.
തകഴി പഞ്ചായത്തിലെ തരംഗം കലാസമിതി, ബ്രദേഴ്‌സ് കലാസമിതി, എടത്വ പഞ്ചായത്ത് ആലപ്പുഴ ദ്രാവിഡ ശബ്ദകല, ചമ്പക്കുളം പഞ്ചായത്തില്‍ തിരുവരങ്ങ് കലാസമിതി തുടങ്ങിയ ഗ്രൂപ്പകള്‍ക്ക് ചെണ്ട, ചെണ്ടക്കോല്‍, ഇലത്താളം, തവില്‍, റിതം പാഡ് എന്നിവ വിതരണം ചെയ്തു. പദ്ധതി വിഹിതം അഞ്ച ലക്ഷം രൂപയും ഗുണഭോക്തൃ വിഹിതം 25,000 രൂപയും ഉള്‍പ്പെടെ 5,25,000 രൂപയാണ് പദ്ധതിയിലേക്ക് വകയിരുത്തിയിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജയശ്രീ വേണുഗോപാല്‍, ക്ഷേമകാര്യം സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മദന്‍ലാല്‍, ബ്ലോക്ക് മെമ്പര്‍മാരായ എസ്. ശ്രീജിത്ത്, അജിത് പിഷാരത്, ഗോകുല്‍ ഷാജി, എസ്.സി.ഡി.ഒ. കെ.സുജ തുടങ്ങിയവര്‍  പങ്കെടുത്തു.
 

date