Skip to main content

കൂളിമാട് പാലത്തിന്റെ അനുബന്ധ റോഡ് നിര്‍മ്മാണം : സ്ഥലമെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കും. -ജില്ലാ കലക്ടര്‍

വാഴക്കാട് പഞ്ചായത്തില്‍ ചാലിയാറിന് കുറകെ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന കൂളിമാട് പാലത്തിന്റെ അനുബന്ധ റോഡിന്റെ സ്ഥലമെടുപ്പ് നടപടികള്‍ വേഗത്തിലാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജില്ലാ കല്ടര്‍ അമിത് മീണ അറിയിച്ചു. നേരത്തെ റോഡിന്റെ എല്ലാ സ്ഥലമെടുപ്പ് നടപടി ക്രമങ്ങളും 1895 ലെ ഭൂമി ഏറ്റെടുക്കല്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പൂര്‍ത്തിയായങ്കിലും നോഗോസിയേഷന്‍ നടത്തി തുക വിതരണം ചെയ്തിരുന്നില്ല.
 എന്നാല്‍ 2013 ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ പൂതിയ ഭൂമിയേറ്റടുക്കല്‍ല്‍ നടപടി പ്രകാരം 2015 ല്‍ സംസ്ഥാനത്തും പുതിയ ഉത്തരവും ആക്ടും നടപ്പിലാക്കിയിരുന്നു. തുടര്‍ന്ന് 2016 ജൂലൈ മാസത്തില്‍ കൂളിമാട് അനുബന്ധറോഡിന്റെ പദ്ധതി  നടപടികള്‍ കാലഹരണപ്പെട്ടിരുന്നു.  തുടര്‍ന്ന്  പുതിയ ഉത്തരവിന്റെ അസിസ്ഥാനത്തില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വീണ്ടും ആരംഭിക്കാന്‍  നിര്‍ദ്ദേശിച്ചിരുന്നു.
ഇത്തരം പശ്ചാത്തിലത്തിലാണ്  വീണ്ടും ഭൂവുടമകളുടെ യോഗം വിളിച്ചു ചേര്‍ത്ത് ജില്ലാ കലക്ടര്‍ ചര്‍ച്ച നടത്തിയത്. പഴയ വിലക്ക് ഭൂമി നല്‍കാന്‍ എല്ലാവരും തയ്യാറാണന്ന് ഭൂവുടമകള്‍ ജില്ലാ കലക്ടറെ അറിയിച്ചു.  പുതിയ ആക്ട് പ്രകാരം സ്ഥലമെടുപ്പിന് പരിസ്ഥിതി ആഘാത പഠനം മുതലുള്ള എല്ലാ നടപടികളും ആവശ്യമാണ് . ഇതിനു ശേഷം ഭൂമിയേറ്റെടുക്കല്‍ വിജ്ഞാപനം ഉണ്ടാകു.
എന്നാല്‍ 52 സെന്റ് ഭൂമി മാത്രമാണ് പാലത്തിന്റെ അനുബന്ധറോഡിനാവശ്യമായി വരുന്നുള്ളു എന്നതുകൊണ്ടും.തണ്ണീര്‍ തടങ്ങള്‍ക്കോ, ചുറ്റുപാടുകള്‍ക്കോ പരിസ്ഥിതി ആഘാതമുണ്ടാക്കുന്നില്ല എന്നതുകൊണ്ടും മറ്റു നടപടികള്‍ ഒഴിവാക്കി. ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം ഇറക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും. ഇതുവഴി നേരത്തെ നിശ്ചയിച്ച വിലയില്‍ തന്നെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.
പാലത്തിന് കിഫ്ബിയിലുള്‍പ്പെടുത്തി 21.5 കോടിയുടെ ഭരണമാനുമതി ലഭിച്ചതാണ്. പാലത്തിന്റെ മറു തീരമായ കോഴിക്കോട് ജില്ലയില്‍ അനുബന്ധറോഡിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇനി ജില്ലയിലെ അനുബന്ധ റോഡിന്റെ ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയായാല്‍ മാത്രമെ പാലത്തിന് സാങ്കേതിക അനുമതി ലഭ്യമാവും.
കലക്‌ട്രേറ്റില്‍ നടന്ന യോഗത്തില്‍  എം.എല്‍.എ.മാരായ  പി.ടി.എ. റഹിം, ടി.വി.ഇബ്രാഹിം, ഡപ്യുട്ടി കലക്ടര്‍ പി. രഘു നാഥ് കോഴിക്കോട് ബ്രിഡ്ജസ് വിഭാഗം എ.ഇ. ഷൈനി.എന്‍.വി. തുടങ്ങിയവര്‍ പങ്കെടുത്തു.

 

date