Skip to main content
MADAYI ITI

മാടായി ഗവ ഐടിഐ പുതിയ കെട്ടിടം മന്ത്രി  ഉദ്ഘാടനം ചെയ്തു

പട്ടികജാതി വികസന വകുപ്പിനു കീഴില്‍ വെങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന മാടായി ഐടിഐയുടെ പുതിയ കെട്ടിടത്തിന്റെയും ചുറ്റുമതിലിന്റെയും ഉദ്ഘാടനം പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. മാടായി ഐടിഐയില്‍ ഇലക്ട്രീഷ്യന്‍, ഫിറ്റര്‍ എന്നീ പുതിയ കോഴ്‌സുകള്‍ക്കായി സമര്‍പ്പിച്ച പ്രെപ്പോസല്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി അറിയിച്ചു. നിലവില്‍ പെയിന്റര്‍ ജനറല്‍, പ്ലംബര്‍ എന്നീ കോഴ്സുകളാണ് ഇവിടെയുള്ളത്.
\3.10 കോടി രൂപ ചെലവഴിച്ച് 1112.22 ചതുരശ്ര മീറ്ററില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തില്‍ നാല് ട്രേഡുകള്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ നാല് വര്‍ക്ക്ഷോപ്പുകള്‍, ക്ലാസ് മുറികള്‍, ലൈബ്രറി, സ്മാര്‍ട്ട് ക്ലാസ്സ് റൂം എന്നിവയും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്‍ ഓഫീസ്, പ്രിന്‍സിപ്പല്‍ റൂം, സ്റ്റോര്‍ റൂം, കോണ്‍ഫറന്‍സ് ഹാള്‍, ടോയ്ലറ്റ് ബ്ലോക്കുകള്‍ എന്നിവയുമാണുള്ളത്. 33.80 ലക്ഷം രൂപ ചെലവഴിച്ചാണ് പടിപ്പുരയോട് കൂടിയ ചുറ്റുമതിലും നിര്‍മ്മിച്ചത്.
എം വിജിന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഡി ബിന്ധ്യ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിര്‍, മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഹീദ് കായിക്കാരന്‍, അംഗം ആയിഷാബി ഒടിയില്‍, പട്ടികജാതി വികസന വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ വി സജീവ്, കല്യാശ്ശേരി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ എം പി പ്രീത, അസി. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ഒ പി രാധാകൃഷ്ണന്‍, പിടിഎ പ്രസിഡണ്ട് എം ആര്‍ പുഷ്പ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം രാമചന്ദ്രന്‍, എം പവിത്രന്‍, എസ് യു റഫീഖ് എന്നിവര്‍ പങ്കെടുത്തു. കോണ്‍ട്രാക്ടര്‍മാരായ ടി പി യൂസഫ്, പി സജിത്ത് എന്നിവര്‍ക്കുള്ള ഉപഹാരവും ചടങ്ങില്‍ കൈമാറി.

date