Skip to main content
പാചകപ്പുര ഉദ്ഘാടനം ചെയ്തു

പാചകപ്പുര ഉദ്ഘാടനം ചെയ്തു

വാണിയമ്പാറ ഇ കെ എം യു പി സ്കൂളിൽ നിർമ്മിച്ച പാചകപ്പുരയുടെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു. എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം വിനിയോഗിച്ചാണ് പാചകപ്പുര നിർമ്മിച്ചത്.

വിദ്യാർത്ഥികൾ കാർഷിക സംസ്കാരത്തെ അടുത്തറിഞ്ഞു വളരാനായും വിഷരഹിത പച്ചക്കറികൾ ആഹാര ശൈലിയുടെ ഭാഗമാക്കുന്നതിനായും പാചകപ്പുരയോട് അനുബന്ധമായുള്ള അടുക്കളത്തോട്ടം വിപുലമായി സജ്ജീകരിക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി.

പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി സ്റ്റാൻഡിങ് കമ്മിറ്റി അംഗമായ സുബൈദ അബൂബക്കർ, ഒല്ലൂക്കര ബ്ലോക്ക് ഡിവിഷൻ അംഗം രമേശ് കെ കെ, വാർഡ് മെമ്പർ ഷീലാ അലക്സ്, സ്കൂൾ മാനേജർ കെ പി രാജേന്ദ്രൻ, ഹെഡ്മിസ്ട്രസ് ഓമന ആർ, പിടിഎ പ്രസിഡണ്ട് രാജൻ സി എം തുടങ്ങിയവർ പങ്കെടുത്തു.

date