Skip to main content
കാക്കശ്ശേരി ഗവ. എൽ.പി സ്കൂളിൽ 'മാമ്പഴം' വർണക്കൂടാരം പദ്ധതി ഒരുങ്ങി

കാക്കശ്ശേരി ഗവ. എൽ.പി സ്കൂളിൽ 'മാമ്പഴം' വർണക്കൂടാരം പദ്ധതി ഒരുങ്ങി

എളവള്ളി ഗ്രാമപഞ്ചായത്തിലെ കാക്കശ്ശേരി ഗവ. എൽ പി സ്കൂളിൽ സ്റ്റാർസ് പ്രീ പ്രൈമറിയിൽ മാമ്പഴം വർണക്കൂടാരം മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്തു.ഹരിതോദ്യാനം, സംഗീതയിടം, കരകൗശലയിടം, പഞ്ചേന്ദ്രിയാനുഭവയിടം, നിർമ്മാണയിടം, ശാസ്ത്രയിടം, ഭാഷാവികസനയിടം, ഇ- ഇടം, കളിയിടം, കുഞ്ഞരങ്ങ്, ഗണിതയിടം, വരയിടം, ഫർണിച്ചർ ഇടം, എന്നിങ്ങനെ പതിമൂന്ന് ഇടങ്ങൾ മനോഹരമായി സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. സമഗ്ര ശിക്ഷാ കേരളം പദ്ധതി പ്രകാരം പത്ത് ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്.

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജിയോ ഫോക്സ് അധ്യക്ഷനായി. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലതി വേണുഗോപാൽ മുഖ്യാതിഥിയായി. ബി.ആർ.സി. മുല്ലശ്ശേരി ബി.പി.സി. അനീഷ് ലോറൻസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു പ്രദീപ്, കെ.ഡി. വിഷ്ണു, എൻ.ബി. ജയ, ടി.സി. മോഹനൻ, എം.പി. ശരത് കുമാർ, പി.എം. അബു, സുന്ദരൻ കരുമത്തിൽ, ലിസി വർഗ്ഗീസ്, പി.ടി.എ. പ്രസിഡൻ്റ് വർഷ സുഭാഷ്, പ്രധാനധ്യാപകൻ കെ.സജീന്ദ്ര മോഹൻ, പ്രിൻസി തോമസ് തുടങ്ങിയവർ പങ്കെടുത്തു.

date