അഴുത ബ്ലോക്കില്‍ സമാഹരിച്ച് നല്‍കിയത് 81. 46 ലക്ഷം രൂപ
അഴുത ബ്ലോക്കില്‍ നിന്നും ബ്ലോക്ക് ഗ്രാമ പഞ്ചായത്തുകളും വിവിധ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും സ്വരൂപിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി നല്‍കിയത് 81,46,653 രൂപ. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ വച്ച്
വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി ചെക്കുകളും ഡിഡിയും ഏറ്റുവാങ്ങി. അഴുത ബ്ലോക്ക് പഞ്ചായത്ത് അഞ്ചു ലക്ഷം, ഗ്രാമ പഞ്ചായത്തുകളായ പീരുമേട് 15 ലക്ഷം, കുമളി 20 ലക്ഷം, ഏലപ്പാറ 10 ലക്ഷം, വണ്ടിപ്പെരിയാര്‍ 10 ലക്ഷം, കൊക്കയാര്‍ പതിനായിരം (അഡ്വാന്‍സ്) എന്നീ തുകയും താലൂക്ക് ആഫീസ് , വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ സമാഹരിച്ച പണവും മന്ത്രിക്ക് കൈമാറി.
ഇ എസ്.ബിജിമോള്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. അഡ്വ.ജോയ്സ് ജോര്‍ജ് എം.പി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കലക്ടര്‍ ജീവന് ബാബു കെ , അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസിയാമ്മ ജോസ് , ബി ഡി ഒ എം.എസ് വിജയന് തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments