Skip to main content

തെരഞ്ഞെടുപ്പ്: ഓഡിറ്റോറിയങ്ങളുടെ ബുക്കിങ് മുന്‍കൂട്ടി അറിയിക്കണം

 

തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കായി 
 ഓഡിറ്റോറിയങ്ങള്‍, കമ്യൂണിറ്റി ഹാളുകള്‍ എന്നിവ ബുക്ക് ചെയ്താല്‍ ചുമതലയുള്ള അസിസ്റ്റന്റ് എക്‌സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വറെ രേഖാമൂലം അറിയിക്കണമെന്ന് എക്സ്‌പെന്‍ഡിച്ചര്‍ നോഡല്‍ ഓഫീസര്‍ കൂടിയായ ഫിനാന്‍സ് ഓഫീസര്‍ അറിയിച്ചു. സ്ഥാനാര്‍ത്ഥികള്‍, അവരുടെ ഏജന്റ്മാര്‍, രാഷ്ട്രീയ കക്ഷികള്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കായി ബുക്ക് ചെയ്താല്‍ പരിപാടിയുടെ തീയതി, സമയം എന്നിവ സ്ഥാപനം സ്ഥിതിചെയ്യുന്ന പ്രദേശം ഉള്‍പ്പെടുന്ന നിയമസഭാ നിയോജക മണ്ഡലത്തിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എക്‌സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വറെയാണ് അറിയിക്കേണ്ടത്. ലോക്സഭ തെരഞ്ഞെടുപ്പ് കാലയളവിലുള്ള മറ്റ് ബുക്കിംഗ് വിവരങ്ങളും അറിയിക്കണം. വീഴ്ച വരുത്തിയാല്‍ 1951 ലെ ജനപ്രാതിനിധ്യ നിയമ പ്രകാരമുളള നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന തെരഞ്ഞെടുപ്പ് എക്‌സ്പെന്‍ഡിച്ചര്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു.

date