Skip to main content

പച്ചമലയാളം അടിസ്ഥാന കോഴ്സിന് അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടപ്പാക്കുന്ന പച്ചമലയാളം അടിസ്ഥാന സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മാര്‍ച്ച് 31 വരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 

ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി മലയാളം പഠിക്കാന്‍ അവസരം ലഭിക്കാത്തവര്‍ക്കും മലയാളത്തില്‍ സാമാന്യ പരിജ്ഞാനം ആഗ്രഹിക്കുന്നവരുമായ 17 വയസ് കഴിഞ്ഞവര്‍ക്കും ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷിക്കാം.

ആറുമാസം വീതമുള്ള ഒന്നാം ഭാഗം അടിസ്ഥാന കോഴ്സ്, രണ്ടാം ഭാഗം അഡ്വാന്‍സ് കോഴ്സ് എന്നിങ്ങനെയാണ് കോഴ്സ് വിഭാവനം ചെയ്ത്തിരിക്കുന്നത്.

ഒന്നു മുതല്‍ പത്തുവരെയുള്ള ക്ലാസ്സുകളില്‍ നേടേണ്ട മലയാള ഭാഷാ പഠനശേഷികള്‍ സ്വായത്തമാക്കാന്‍ പര്യാപ്തമായ രീതിയിലാണ് പരിഷ്‌കരിച്ച പച്ചമലയാളം കോഴ്‌സ്  വിഭാവനം ചെയ്തിട്ടുള്ളത്. 60 മണിക്കൂര്‍ മുഖാ മുഖവും 30 മണിക്കൂര്‍ ഓണ്‍ലൈനുമായാണ് പച്ചമലയാളം അടിസ്ഥാന കോഴ്‌സിന്റെ ക്ലാസ്സുകള്‍.

അടിസ്ഥാന കോഴ്സില്‍ വിജയിക്കുന്നവര്‍ക്ക് അഡ്വാന്‍സ് കോഴ്സില്‍ ചേര്‍ന്ന് പഠിക്കാം. അടിസ്ഥാന കോഴ്സിന്റെ രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപയും കോഴ്സ് ഫീസ് 3500 രൂപയുമാണ്. 

ഓണ്‍ലൈനായി അപേക്ഷിച്ചതിന്റെ ഹാര്‍ഡ് കോപ്പി രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് തുടങ്ങിയവ ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസില്‍ 2024 മാര്‍ച്ച് 31ന് മുന്‍പ്  ലഭ്യമാക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രേരക്മാരെയോ, കാക്കനാട് സിവില്‍ സ്റ്റേഷന്‍ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസുമായോ ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍: 0484-2426506, 9496877913, www.literacymissionkerala.org

date