Skip to main content

പ്രൊഫ. ഡോ. എൻ.ആർ. മാധവ മേനോൻ എക്സലൻസ് ഇൻ ലീഗൽ റിസർച്ച് അവാർഡ്

തിരുവനന്തപുരം ഗവ. ലോ കോളേജിൽ പ്രൊഫ. ഡോ. എൻ.ആർ.മാധവ മേനോന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള റിസർച്ച് അവാർഡിന് എൻട്രികൾ ക്ഷണിച്ചു. തിരുവനന്തപുരം ഗവ. ലോ കോളേജിൽ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടുള്ള താല്പര്യമുള്ള അധ്യാപകരോ വിദ്യാർഥികളോ 2022-23 അധ്യയന വർഷം മെയ് 30 നു മുൻപ് പ്രസിദ്ധീകരിക്കുകയോ പൂർത്തീകരിക്കുകയോ ചെയ്തിട്ടുള്ള ഡിസ്സെർറ്റേഷനോ റിസർച്ച് ആർട്ടിക്കിളോ മൂന്ന് ഹാർഡ് കോപ്പിയും സോഫ്റ്റ് കോപ്പിയും സഹിതം ജൂൺ ഒന്നിനു മുമ്പ് പ്രിൻസിപ്പലിന് മുൻപാകെ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2304228.

പി.എൻ.എക്‌സ്. 1130/2024

date