Skip to main content

മാലിന്യ കൂമ്പാരത്തില്‍ നിന്ന് മോചനം; കോട്ടാത്തുകുളം നവീകരണം തുടങ്ങി

അരൂര്‍: മൂന്ന് പതിറ്റാണ്ടിലേറെ മാലിന്യക്കൂമ്പാരമായികിടന്ന കോടന്തുരുത്ത് പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ കോട്ടാത്തുകുളം നവീകരണം തുടങ്ങി. ആദ്യപടിയായി കുളത്തിലെ മാലിന്യവും പായലും ചെളിയും യന്ത്രസഹായത്തോടെ കോരിനീക്കുകയാണ്. മാലിന്യം നീക്കം ചെയ്തശേഷം നാലുവശവും കരിങ്കല്ല് കെട്ടി ചുറ്റിലും ഗ്രില്‍ ഇട്ട് സംരക്ഷിക്കുന്ന വിധത്തിലാണ് നിര്‍മ്മാണം നടത്തുക. ജനങ്ങള്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ പ്രത്യേക സംവിധാനവും ഒരുക്കും. മുകളില്‍ നിന്ന് ഇലകളും മറ്റും കുളത്തില്‍ വീഴുന്നത് തടയാന്‍ നൈലോണ്‍ നെറ്റ് വിരിക്കും. 

ഒരുകാലത്ത് കോട്ടാത്ത് കോളനി നിവാസുകളുടെ ദാഹമകറ്റിയിരുന്ന  പൊതുകുളം മലിനമായി പ്രദേശത്ത് പകര്‍ച്ചവ്യാധി ഭീഷണി ഉള്‍പ്പെടെ ഉയര്‍ന്ന സാഹചര്യത്തിലാണ് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് 2023-24 കാലയളവിലെ  ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷംരൂപ ചെലവില്‍ കുളം നവീകരിക്കാന്‍ ഒരുങ്ങിയത്.
 

date