Skip to main content

ചമ്പക്കുളം പൊതു വായനശാലയ്ക്ക് പുതിയ ഹാള്‍

ആലപ്പുഴ: ചമ്പക്കുളം പൊതു വായനശാലയ്ക്ക് പുതിയ വായനാമുറി ഒരുങ്ങുന്നു. വായനാമുറിയുടെ ശിലാസ്ഥാപനം തോമസ് കെ. തോമസ് എം.എല്‍.എ. നിര്‍വഹിച്ചു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി അധ്യക്ഷത വഹിച്ചു.

1946-ല്‍ ആരംഭിച്ച വായനശാല ഒരുകാലത്ത് നാട്ടിലെ പ്രധാന സാംസ്‌കാരിക കേന്ദ്രമായിരുന്നു. 2018-ലെ മഹാ പ്രളയത്തില്‍ വായനശാല കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചു. പുസ്തകങ്ങളും നശിച്ചു. ഈ സാഹചര്യത്തിലാണ് വായനശാലയുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും പുതിയ വായനാമുറി നിര്‍മ്മിക്കാനും തീരുമാനമായത്. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതി വഴി പ്ലാന്‍ ഫണ്ടായ അഞ്ച് ലക്ഷം രൂപ, സി.എഫ്.സി. ഗ്രാന്റ് അഞ്ച് ലക്ഷം, ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്ലാന്‍ ഫണ്ടിലെ ഒന്നര ലക്ഷം രൂപ എന്നിവ വകയിരുത്തിയാണ് നിര്‍മാണം. 

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്. ശ്രീകാന്ത്, ഗ്രാമപഞ്ചായത്ത് അംഗം തോമസ് ജോസഫ്, എല്‍.എസ്.ജി.ഡി. ഓവര്‍സിയര്‍ ഷൈലജ ബേബി, ലൈബ്രേറിയന്‍ മേരി ഗ്രിഗറി, ടി. മനു തുടങ്ങിയവര്‍ സംസാരിച്ചു.
 

date