Skip to main content

ഗതാഗത നിയന്ത്രണം

മിണാലൂർ ഭാഗത്തു അണ്ടർ പാസ്സിനടുത്തു പഴയ സംസ്ഥാന പാതയിൽ പാർശ്വഭിത്തി തകർന്ന ഭാഗത്ത് അറ്റകുറ്റപണി നടത്തേണ്ടതിനാൽ മാർച്ച്‌ 14 മുതൽ പ്രവർത്തി തീരുന്നത് വരെ റോഡ് ഗതാഗതം പൂർണമായും തടസ്സപ്പെടുമെന്ന് വടക്കാഞ്ചേരി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. കുറാഞ്ചേരി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ മിണാലൂർ ഗ്രാമീണ വായനശാലക്ക് മുൻപ് വലത്തോട്ട് തിരിഞ്ഞു പഞ്ചായത്തു വഴിയിലൂടെ തൃശ്ശൂരിലേക്ക് പോകേണ്ടതാണ്. തൃശ്ശൂരിൽ നിന്നും വരുന്ന വാഹനങ്ങൾ സംസ്ഥാനപാതയിൽ നിന്നും കുറാഞ്ചേരി വഴി തിരിഞ്ഞു പോകേണ്ടതാണ്.

date