Skip to main content

പെരിന്തൽമണ്ണ നഗരസഭയിൽ കുടുംബശ്രീ പ്ലാൻ ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു

സംസ്ഥാന സർക്കാരിന്റെ കെട്ടിട നിർമ്മാണ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി പെരിന്തൽമണ്ണ നഗരസഭാ ഓഫീസിനോട് ചേർന്ന് കുടുംബശ്രീ പ്ലാൻ ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു. നഗരസഭാ ചെയർമാൻ ഷാജി പി ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ മുണ്ടുമ്മൽ ഹനീഫ അധ്യക്ഷത വഹിച്ചു. ജില്ലാ മിഷൻ കോർഡിനേറ്റർ ജാഫർ കെ കക്കൂത്ത്  മുഖ്യാതിഥിയായി. കുടുംബശ്രീ വനിതാ സംരംഭക ഗ്രൂപ്പിന് കീഴിൽ സിവിൽ എഞ്ചിനീയറിങ് യോഗ്യതയുള്ള വനിതാ ലൈസൻസിയെ എംപാനൽ ചെയ്താണ് ചെറിയ വീടുകൾക്കും കൊമേഴ്ഷ്യൽ കെട്ടിടങ്ങൾക്കും കെട്ടിട നിർമ്മാണ അംഗീകാരത്തിനാവശ്യമായ സേവനങ്ങൾ ലഭ്യമാക്കുന്നത്.
ചടങ്ങിൽ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ അമ്പിളി മനോജ്, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷൻ മൻസൂർ നെച്ചിയിൽ, മുനിസിപ്പൽ കൗൺസിലർ പച്ചീരി ഫാറൂഖ്, കുടുംബശ്രീ അസിസ്റ്റന്റ് മിഷൻ കോർഡിനേറ്റർ എം മുഹമ്മദ് കട്ടൂപ്പാറ, സി.ഡി.എസ് വൈസ് ചെയർപേഴ്‌സൺ പി.കെ സീനത്ത്, ക്ലീൻ സിറ്റി മാനേജർ സി.കെ വത്സൻ, പ്ലാൻ ഫെസിലിറ്റേഷൻ എഞ്ചിനീയർ കെ. ഫാത്തിമത്ത് ശബ്‌ന എന്നിവർ സംബന്ധിച്ചു.
എൻ.യു.എൽ.എം സിറ്റി മിഷൻ മാനേജർ സുബൈറുൽ അവാൻ സ്വാഗതവും പ്ലാൻ ഫെസിലിറ്റേഷൻ  സെന്റർ കോ ഓർഡിനേറ്റർ പുഷ്പലത പി നന്ദിയും പറഞ്ഞു.

date