Skip to main content
പി എം സൂരജ് നാഷണൽ പോർട്ടലിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി നിർവഹിക്കുന്നു.

പി എം സൂരജ് നാഷണൽ പോർട്ടൽ പ്രധാനമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തു

ജില്ലയിൽ എട്ട് സിഡിഎസുകൾക്കായി വിതരണം ചെയ്തത് 18 കോടി രൂപയുടെ വായ്പ

പിന്നാക്ക വിഭാഗങ്ങളുടെ വികസനം കൂടാതെ വികസിത ഭാരതം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ സാധിക്കുകയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പിഎം സൂരജ് നാഷണൽ പോർട്ടൽ (പ്രധാൻ മന്ത്രി സാമാജിക് ഉത്ഥാൻ എവം റോസ്ഗാർ ആധാരിക് ജൻ കല്യാൺ), ഒരു ലക്ഷം ഗുണഭോക്താക്കൾക്ക് കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പ ധനസഹായം, നമസ്തേ പദ്ധതിയിൽ ആയുഷ്മാൻ ആരോഗ്യ കാർഡ് വിതരണം എന്നിവയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 

ഓൺലൈനായി നടന്ന പരിപാടിയിൽ പട്ടികജാതി, പിന്നോക്ക വിഭാഗങ്ങൾ, ശുചീകരണ തൊഴിലാളികൾ എന്നിവർ ഉൾപ്പെടെയുള്ള പിന്നോക്ക വിഭാഗങ്ങളിൽ നിന്നും സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളായ വിവിധ പ്രതിനിധികളുമായും പ്രധാനമന്ത്രി സംവദിച്ചു.

പരിപാടിയോട് അനുബന്ധിച്ച് കളക്ടറേറ്റ് പ്ലാനിങ് ഹാളിൽ നടന്ന ഗുണഭോക്താക്കൾക്കുള്ള വായ്പ വിതരണത്തിന്റെയും നമസ്തേ (നാഷണൽ ആക്ഷൻ ഫോർ മെക്കനൈസഡ് സാനിറ്റേഷൻ എക്കോ സിസ്റ്റം)  പദ്ധതിയിൽ  ശുചീകരണ തൊഴിലാളികൾക്കുള്ള ആയുഷ് ആരോഗ്യ കാർഡ് വിതരണത്തിന്റെ ഉദ്ഘാടനവും ഹൈബി ഈഡൻ എംപി നിർവഹിച്ചു. 

ജില്ലയിലെ എട്ട് സിഡിഎസുകളിൽ 267 അയൽക്കൂട്ടങ്ങളിൽ നിന്നും  3155 ഗുണഭോക്താക്കൾക്കായി 18,64,68,000 രൂപയുടെ വായ്പയാണ് വിതരണം ചെയ്തത്. കളമശ്ശേരി ഈസ്റ്റ്, കുമ്പളങ്ങി കാലടി സിഡിഎസുകൾക്ക് മൂന്നു കോടി രൂപയും, ആമ്പല്ലൂർ സിഡിഎസിന് 2,43,55,000 രൂപയും കറുകുറ്റിക്ക് 73,84,000 രൂപയും ഞാറക്കൽ 29,029,000 രൂപയും മലയാറ്റൂരിൽ 15,000,000 രൂപയും തൃപ്പൂണിത്തുറ 2,07,00,000 എന്നിങ്ങനെയാണ് വായ്പ വിതരണം ചെയ്തത്. 

ചടങ്ങിൽ പിന്നോക്ക വിഭാഗങ്ങളിൽ നിന്നും സർക്കാർ പദ്ധതിയുടെ ഗുണഭോക്താക്കളായ  ഇടുക്കി ജില്ലയിൽ ആരംഭിച്ച സംസ്ഥാനത്തെ ആദ്യ സ്വകാര്യ വൈദ്യുത കമ്പനിയായ മുക്കുടം ഇലക്ട്രോ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ രാകേഷ് റോയി, എറണാകുളത്തു നിന്നുള്ള വനിത സംരംഭകയായ അംബിക എന്നിവരെ ചടങ്ങിൽ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ആദരിച്ചു. 

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ഡയറക്ടർ  അഡ്വ. ഉദയൻ പൈനാക്കി, അസിസ്റ്റൻ്റ് ജനറൽ മാനേജർ പി എൻ വേണുഗോപാൽ, കേരള ഗ്രാമീൺ ബാങ്ക് റീജിയണൽ മാനേജർ അനിൽ കെ പോൾ, ഡെപ്യൂട്ടി കളക്ടർ വി ഇ അബ്ബാസ്, തൃക്കാക്കര നഗരസഭ കൗൺസിലർ ഉണ്ണി കാക്കനാട്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ പദ്ധതിയുടെ ഗുണഭോക്താക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date