Skip to main content

സൗജന്യ ലാപ്ടോപ്പ്: മാർച്ച് 30 വരെ അപേക്ഷിക്കാം

        കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ 2023-24 അദ്ധ്യയന വർഷത്തിൽ പൊതുപ്രവേശന പരീക്ഷയിലൂടെ മെറിറ്റിൽ അഡ്മിഷൻ ലഭിച്ച് MBBS, Engineering, MCA, MBA, MSc. Nursing, BSc. Nursing, BDS, B-Pharm, M-Pharm, Pharm-D, BSc. Forestry, MSc. Forestry, MSc. Agriculture, BSc. Agriculture, M.V.Sc., B.V.Sc., BAMS, BHMS, BSMS, LLB, LLM, All Post Doctoral Degree കോഴ്സുകൾക്ക് പഠിച്ചു കൊണ്ടിരിക്കുന്നവർക്ക് സൗജന്യമായി ലാപ്ടോപ്പ് വിതരണം ചെയ്യുന്നതിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 30 വരെ നീട്ടി. അപേക്ഷയും മറ്റ് വിവരങ്ങളും എല്ലാ ജില്ലാ ഓഫീസുകളിലും ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ kmtwwfb.org യിലും ലഭിക്കും. അതോടൊപ്പം കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് 2024 മാർച്ച് 30 വരെ കുടിശ്ശിക ഒടുക്കാമെന്നും ഈ അവസരം ഏവരും പ്രയോജനപ്പെടുത്തണമെന്നും ചെയർമാൻ കെ.കെ. ദിവാകരൻ അറിയിച്ചു.

പി.എൻ.എക്‌സ്. 1171/2024

date