Skip to main content

ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

        കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷനിൽ നിലവിലുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ (കരാർ നിയമനം) ഒരു ഒഴിവിലെ നിയമനത്തിനായി മാർച്ച് 25 ന് രാവിലെ 10 മുതൽ കമ്മീഷൻ ആസ്ഥാനത്ത് (അയ്യങ്കാളി ഭവൻ, വെള്ളയമ്പലം) വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പ്രായപരിധി 18-36 (സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് അനുവദിക്കും) 11ന് രജിസ്ട്രേഷൻ അവസാനിക്കും. ഇന്റർവ്യൂവിന് പങ്കെടുക്കുന്നവർ എസ്.എസ്.എൽ.സി, ഡി.സി.എ, എം.എസ് ഓഫീസ്, ടൈപ്പ് റൈറ്റിങ്ങ് (ഇംഗ്ലീഷ്, മലയാളം), പ്രവൃത്തി പരിചയമുണ്ടെങ്കിൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ ഒറിജിനലും, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും കൊണ്ടുവരണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2580310.

പി.എൻ.എക്‌സ്. 1173/2024

date