കുടയത്തൂര്‍ അന്ധവിദ്യാലയത്തില്‍ തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു
തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണ പരിപാടിയായ സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) ഭാഗമായി കുടയത്തൂര്‍ ലൂയി ബ്രെയില്‍ മെമ്മോറിയല്‍ മാതൃക അന്ധവിദ്യാലയത്തില്‍ ഇന്‍ക്ലൂസീവ് ഇലക്ഷന്‍ കാമ്പയ്ന്‍ സംഘടിപ്പിച്ചു. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളെ തിരഞ്ഞെടുപ്പില്‍ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാഭരണകൂടവും ജില്ലാ ഇലക്ഷന്‍ വിഭാഗവും ചേര്‍ന്ന് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്. കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് നിര്‍വഹിച്ചു. സബ് കളക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍ കുട്ടികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിപാടിയുടെ ഭാഗമായി കുട്ടികള്‍ക്ക് വോട്ടിങ് യന്ത്രം പരിചയപ്പെടുത്തി. തുടര്‍ന്ന് അന്ധവിദ്യാലയത്തിലെ കുട്ടികള്‍ ചേര്‍ന്ന് 'വോട്ട് പാട്ട് ' അവതരിപ്പിച്ചു. ബ്ലൈന്‍ഡ് ഫെഡറേഷന്‍ ഭാരവാഹികള്‍, സ്‌കൂള്‍ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
- Log in to post comments