പാലാപ്പറമ്പ് ട്രെഞ്ചിംഗ് ഗ്രൗണ്ടില്‍ ബയോ മൈനിങ് തുടങ്ങി
കൂത്തുപറമ്പ് നഗരസഭയിലെ പാലാപ്പറമ്പ് ട്രെഞ്ചിംഗ് ഗ്രൗണ്ടില്‍ ബയോ മൈനിങ് നടത്തി ഭൂമി വീണ്ടെടുക്കാനുള്ള പ്രവൃത്തി തുടങ്ങി. കൂത്തുപറമ്പ് നഗരസഭാ ചെയര്‍പേഴ്സണ്‍ വി സുജാത ടീച്ചര്‍ പ്രവൃത്തി ഉദ്ഘാടനം ചെയ്തു.
കേരള ഖരമാലിന്യ പരിപാലന പദ്ധതി വഴി നടപ്പിലാക്കുന്ന പ്രൊജെക്ടിലൂടെ 0.986 ഏക്കറിലെ 12081 മെട്രിക് ടണ്‍ മാലിന്യനിക്ഷേപമാണ് ബയോമൈനിങ് നടത്തി വീണ്ടെടുക്കുന്നത്. 3.33 കോടി രൂപയാണ് പദ്ധതി ചെലവ്. എസ് എം എസ് നാഗ്പൂര്‍ എന്ന ഏജന്‍സിയാണ് മൈനിങ് നടത്തുന്നത്.
ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ കെ അജിത അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ രാമകൃഷ്ണന്‍ മാസ്റ്റര്‍, നഗരസഭ സെക്രട്ടറി കെ ആര്‍ അജി, കെ എസ് ഡബ്ല്യൂ ഡെപ്യൂട്ടി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എ ആര്‍ സൗമ്യ, ക്ലീന്‍ സിറ്റി മാനേജര്‍ എം അബ്ദുല്‍ സത്താര്‍, വാര്‍ഡ് കൗണ്‍സിലര്‍ പി പി രാജേഷ്, സോഷ്യല്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിദഗ്ധന്‍ കെ വിനോദ് കുമാര്‍, എന്‍വിറോണ്‍മെന്റല്‍ വിദഗ്ധന്‍ പി ധനേഷ്, സോളിഡ് വേസ്റ്റ് മാനേജ്മന്റ് എന്‍ജിനീയര്‍ പി അമൃഷ പ്രിയ, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ ബാബു കുട്ടമ്പുള്ളി തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments